ശിഷ്യന്‍ ശ്രേഷ്ടമാകുമ്പോള്‍ വിദ്യാഭ്യാസം സ്വാര്‍ത്ഥകമാകും : കൈതപ്രം നമ്പൂതിരി

By news desk | Saturday March 31st, 2018

SHARE NEWS

വടകര: മഴത്തുള്ളിയെ ചിപ്പി മുത്താക്കി മാറ്റുന്നതുപോലെ ഗുരുമുഖത്തുനിന്നു കേള്‍ക്കുന്ന വാക്കുകളെ ശിഷ്യന്‍ ശ്രേഷ്ഠമാക്കുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ത്ഥകമാകുന്നതെന്ന് സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ എല്‍.പി.സ്‌കൂള്‍ എണ്‍പത്തി ഏഴാം വാര്‍ഷികവും വിരമിക്കുന്ന പ്രധാന അധ്യാപിക പി.വിനോദിനിക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. മോഹനന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ചൂണ്ടയില്‍ മൊയ്തു ഹാജി, കടമേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി.

പി.ടി.എ.പ്രസിഡണ്ട് എടക്കുടി നാരായണന്‍,കണ്ടിയില്‍ അബ്ദുള്ള, എം.സി.പ്രേമചന്ദ്രന്‍, ആര്‍.കെ.മുഹമ്മദ്, എം.കുമാരന്‍, കെ.കെ.മോഹനന്‍, കെ.ടി.ശോഭ, കട്ടിലേരി കുഞ്ഞബ്ദുള്ള, ഗോപീ നാരായണന്‍, എം.ടി.രാജന്‍, എം.കെ. മനോജ്, വി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read