ലഹരിയുടെ തീരം തേടുന്നവര്‍ക്ക് വടകര പറുദീസയോ ? നഗരത്തില്‍ എവിടെ നിന്നും കഞ്ചാവ് പൊതികള്‍ കൈമാറാം

By news desk | Wednesday April 11th, 2018

SHARE NEWS

വടകര: നഗരത്തില്‍ കഞ്ചാവ് സുലഭം. സ്കൂള്‍ പരിസരം ഉള്‍പ്പെടെ എവിടെ നിന്നും കഞ്ചാവ് പൊതികള്‍ കൈമാറാം. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷന്‍, പോക്കറ്റ് റോഡ്, എന്നിവടങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് കൈമാറാം.
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവ് കൈമാറ്റത്തിന് ഉപയോഗിക്കുന്നതായി പൊലീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൊലീസും എക്‌സൈസും സംയുക്തമായി പരിശോധന ശക്തമായി തുടരുമ്പോഴും കഞ്ചാവ് വില്‍പ്പനക്ക് കുറുവൊന്നും വന്നിട്ടില്ല.
കഞ്ചാവ് വില്‍പ്പനക്കാര്‍ ഉപയോഗിക്കാനുള്ള ഇടം ഒരുക്കി കൊടുക്കുന്നുണ്ട്.

സ്‌കൂള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, എന്നിവരൊക്കായാണ് കഞ്ചാവ് ലഹരി തേടി പോകുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് അര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയിരുന്നു.

പയ്യോളി തെക്കേ കാഞ്ഞിരോളി വീട്ടില്‍ സന്തോഷിനെ(40)യാണ് വടകര എക്‌സ്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടറിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
വാഹനത്തിലുണ്ടായിരുന്ന അര കിലോ കഞ്ചാവും, കെ.എല്‍56 ക്യൂ1247 സ്‌കൂട്ടറും എക്‌സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തുയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും,റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരനാണ് പ്രതിയെന്ന് എക്‌സ്സൈസ് അധികൃതര്‍ വ്യക്തമാക്കി.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read