ഇനി രാഷ്ട്രീയ നിറമില്ല : കരിമ്പനത്തോട് മാലിന്യമൊഴുക്ക്; സംരക്ഷണ സമിതി വീണ്ടും പ്രക്ഷോഭ രംഗത്തേക്ക്

By | Saturday May 19th, 2018

SHARE NEWS

വടകര: കരിമ്പനത്തോട്ടിൽ സെപ്റ്റിക് മാലിന്യം ഒഴുക്കുന്നതിനെതിരെ നാട്ടുകാർ വീണ്ടും സമരം തുടങ്ങുന്നു. തോട് സംരക്ഷണ സമിതി രണ്ടു വർഷം മുൻപ് നടത്തിയ സമരത്തിനൊടുവിൽ നഗരസഭ നൽകിയ ഉറപ്പുകൾ പാലിക്കാത്തതു കൊണ്ട് ഇപ്പോഴും നേരിടുന്ന രൂക്ഷ മലിനീകരണത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.

നഗര പരിധിയിലെ ഹോട്ടലുകളിൽ നിന്നും,മറ്റു സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മലിന ജലം കരിമ്പന തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ തോട് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്.

സിപിഎം നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്കെതിരെ സിപിഎം ഭൂരിപക്ഷ പ്രദേശത്തു നിന്നുണ്ടാകുന്ന സമരം രണ്ടു വർഷം മുൻപ് ചർച്ചയായിരുന്നു. എന്നാൽ സംരക്ഷണ സമിതിയിൽ സിപിഎമ്മുകാർ മാത്രമല്ല എല്ലാ വിഭാഗം രാഷ്ട്രീയ പ്രവർത്തകരുമുണ്ടെന്നും ഇതിന് രാഷ്ട്രീയ നിറം കലർത്തേണ്ടതില്ലെന്നും തോട് സംരക്ഷണ സമിതി പറയുന്നു.

നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന മലിനജലം ഒഴുക്ക് തടയാൻ നടപടി ഇല്ലാത്തത് ജലജന്യ രോഗങ്ങൾ അടക്കം പടർന്നു പിടിച്ച് പരിസര വാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിച്ചു.മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരുന്നു.

എന്നാൽ നഗരസഭയുടെ പുതിയ ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷം മാലിന്യമൊഴുക്ക് തടയാൻ നടപടി സ്വീകരിക്കുമെന്നും,ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും പറയുകയല്ലാതെ നടപടികൾ സ്വീകരിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കി ഇപ്പോൾ നഗരസഭ ഇരുട്ടിൽ തപ്പുകയാണെന്നും നാട്ടുകാർ ആരോപിച്ചു.

ഹരിത കേരളം പദ്ധതിയുടെ പെരുമ്പറ ഒഴുക്കുന്ന ഈ സമയത്താണ് കരിമ്പനത്തോട് മാലിന്യ കൂമ്പാരമാകുന്നതെന്നും,ഒഴുക്ക് തടയാൻ പോരാട്ടത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്നും സി.പി.എം.നിയന്ത്രണത്തിലുള്ള കരിമ്പനത്തോട് സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read