കീഴാറ്റൂര്‍ സമരപന്തല്‍ കത്തിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയഭീകരത; ആര്‍.എം.പി.(ഐ)

By news desk | Wednesday March 14th, 2018

SHARE NEWS

വടകര: കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ഹൈവേ നിര്‍മ്മിക്കാനുള്ള ജനവിരുദ്ധ തീരുമാനത്തിനെതിരെ സമരം ചെയ്യന്നവരുടെ സമരപന്തല്‍ കത്തിച്ച സിപിഎം ഭീകരതക്കെതിരെ ജനകീയ പ്രതിഷേധമുയര്‍ന്നുവരണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സമരത്തിന്റെ ഒരു ഘട്ടത്തില്‍ വയല്‍ നികത്തി ഹൈവേ നിര്‍മ്മിക്കില്ലെന്ന് ഉറപ്പ് നല്‍കിയ പിണറായി സര്‍ക്കാര്‍ വയല്‍കിളികളുടെ സമരത്തെ വഞ്ചിക്കുകയാണിപ്പോള്‍ ചെയ്തത്. സമരം പൊളിക്കാനുള്ള കരാര്‍ എടുത്ത പോലെയാണ് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍.

സമരകേന്ദ്രത്തിന് ഉപരോധം പ്രഖ്യാപിച്ച പാര്‍ട്ടി നന്ദിഗ്രാം ഓര്‍ക്കണമെന്നും, സ്ത്രീകളടക്കമുള്ള സമരക്കാരെ ബലമായി പോലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചതിനു ശേഷം സമരപന്തല്‍ കത്തിച്ച സിപിഎം ഫാസിസ്റ്റ് ഭീകരതക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു വരണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read