കിഴാറ്റൂര്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഒഞ്ചിയം ദേശീയപാത കര്‍മ്മ സമിതി

By | Monday March 19th, 2018

SHARE NEWS

വടകര: വയല്‍ക്കിളി സമരത്തിന് സംസ്ഥാന വ്യാപകമായി പിന്തുണയേറുന്നു. വയല്‍ക്കിളി സമരപോരാളികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ദേശീയ പാതാ കര്‍മ്മ സമിതി ഒഞ്ചിയം പഞ്ചയാത്ത് കമ്മിറ്റി കണ്ണൂര്‍ക്കരയില്‍ ഐക്യദാര്‍ഡ്യ പ്രകടനം നടത്തി. ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കുടിയോഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സമരസമിതിയുമായി ചര്‍ച്ചചെയ്യുമെന്ന കളക്ടര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് കര്‍മ്മസമിതി ഒഞ്ചിയം പഞ്ചയാത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

പുനരധിവാസം, റോഡിന്റെ ഘടന അടക്കമുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കാന്‍ സമരസമിതിയുമായി ജില്ല ഭരണകൂടം ചര്‍ച്ചയ്ക്ക് തെയ്യാറാകണം. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് കര്‍മ്മസമിതി നേതൃത്വം നല്‍കും.

സമിതി ജില്ല കണ്‍വീനര്‍ എ ടി മഹേഷ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല,പി സുരേഷ്. പി കെ കുഞ്ഞിരാമന്‍, പി കെ, നാണു, പി ടി കണാരന്‍. എം ദേവദാസ്, പ്രദീപ് പുനത്തില്‍, എം മാധവന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read