കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം : ബഷീറലി തങ്ങള്‍

By news desk | Tuesday March 6th, 2018

SHARE NEWS

വടകര : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനെ വ്യത്യസ്തമാക്കിയതും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയതും ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. പട്ടിണിയും ദാരിദ്ര്യവും നേരിട്ടനുഭവിച്ച ഒരു സമൂഹം സാമ്പത്തികമായും സാമൂഹികവും പുരോഗതി കൈവരിക്കുന്നതിന് ഗള്‍ഫ് പ്രവാസം കാരണമായി.

വിദ്യഭ്യാസ ആരോഗ്യ മേഖലകളിലൊക്കെ വലിയ തോതിലുളള ഉണര്‍വ്വ് ഗള്‍ഫിലേക്കുള്ള കുടിയേറ്റം മൂലം സംഭവിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ തൊഴില്‍ തേടി പോയ പതിനായിരങ്ങളാണ്. എന്നിട്ടും ഭരണവര്‍ഗത്തിന്റെ നിരന്തരമായ അവഗണനക്ക് പാത്രമാവുകയാണ് പ്രവാസികളെന്നും ഭരിക്കുന്നവര്‍ ഇവരെ കൂടുതലായി പരിഗണിക്കേണ്ടതുണ്ടെന്നും ബഷീറലി തങ്ങള്‍ പറഞ്ഞു.

പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹാറ പ്രവാസി സിയാറ പദ്ധതിയുടെ ലോഞ്ചിംഗും മുസ്്‌ലിംലീഗ് ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് സംസഥാന പ്രസിഡണ്ട് എസ്.വി അബ്ദുല്ല പദ്ധതി വിശദീകരിച്ചു.

പ്രവാസി ഫാമിലി ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിനുള്ള അപേക്ഷ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷത വഹിച്ചു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read