ന്യൂ മാഹിയിലെ മുസ്ലിം ലീഗ് നേതാവ് കെ.പി.അബ്ദുറഹിമാന്‍ നിര്യാതനായി

By news desk | Tuesday July 24th, 2018

SHARE NEWS

ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ ഉസ്സന്‍മൊട്ട അല്‍ മനാറില്‍ കുഴിച്ചാലില്‍ പൊന്നമ്പത്ത് അബ്ദുറഹിമാന്‍ (73) നിര്യാതനായി.
സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും പുന്നോല്‍ സലഫി സെന്ററിന്റെ സാരഥിയും ന്യൂമാഹി പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ ഭാരവാഹിയും പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടറുമാണ്.

പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.

പിതാവ്: പരേതനായ തങ്ങളകത്ത് മേക്കര വീട്ടില്‍ അബുബക്കര്‍

ഭാര്യ: കെ.പി.സുബൈദ

മക്കള്‍: ആബിദ താഹ, ഫസല്‍ റഹ്മാന്‍, മുഹമ്മദ്, സല്‍മാന്‍ ഫാരിസ് (മൂവരും ദുബായ്)
മരുമക്കള്‍: താഹ (ദുബായ്), സൗദ, ഹുസ്‌ന, സുംബോലത്ത്

സഹോദരങ്ങള്‍: കെ.പി.സഫിയ, കെ.പി.ഐസു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ കെ.പി.അബ്ദുള്‍ സമദ്.

ഖബറടക്കം : ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 7 ന് പുന്നോല്‍ മുസ്ലീം ജുമാ മസ്ജിദ് (മീത്തലെ പള്ളി) ഖബര്‍സ്ഥാന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read