ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് അനുമോദനം

By news desk | Saturday May 12th, 2018

SHARE NEWS

വടകര:  വൈദ്യുതി ലൈന്‍ ജോലിക്കിടെ ഷോക്കേറ്റ് വീണ തൊഴിലാളിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ പൊലീസുകാര്‍ക്ക് അനുമോദനം.

ഷോക്കറ്റ തൊഴിലാളികളെ പോലീസ് ജീപ്പില്‍ എത്തിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ എടച്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ കെ.ടി.പ്രകാശന്‍, ഐ.വി.വിംസി എന്നിവരെ വടകര ഇലക്ട്രിക്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

കെ.എസ്.ഇ.ബി.നാദാപുരം സെക്ഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എല്‍.ബിജോയ് അനുമോദന ചടങ്ങ് ഉല്‍ഘാടനം ചെയ്തു.എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി അധ്യക്ഷത വഹിച്ചു.

വടകര എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജെ.പോള്‍ ഉപഹാരം സമര്‍പ്പിച്ചു.എടച്ചേരിഎസ്.ഐ.കെ.പ്രദീപ്കുമാര്‍,കെ.പി.പ്രീതികേശന്‍,കെ.കെ.മുഹമ്മദ്,കെ.പി.ചന്ദ്രമോഹന്‍,സി.വാസു,എച്ച്.ഗിരീശന്‍,സി.കെ.ബിജു,കെ.കെ.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read