എപ്പൊ ശരിയാക്കും ; കുഞ്ഞിപ്പളളി മേല്‍പാലം ഉടന്‍ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എം.പി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

By news desk | Tuesday June 5th, 2018

SHARE NEWS

വടകര: കുഞ്ഞിപ്പളളി റെയില്‍വെ മേല്‍പാലം പ്രധാന പണിപൂര്‍ത്തിയായി വര്‍ഷം കഴിഞ്ഞിട്ടും പാത തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ആര്‍. എം. പി .അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

റെയില്‍വെയുടെ പണിപൂര്‍ത്തീകരിച്ച പാതക്ക് അപ്രോച്ച് റോഡിന്റ പണിമാത്രമാണ് ബാക്കിയുളളത്.

ഇതും കൂടി പൂര്‍ത്തീകരിച്ച് മേല്‍പാത തുറന്നുകൊടുക്കണമെന്നും പാതക്ക് ടോള്‍ പിരിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ ശക്തമായിനേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആര്‍ .എം.പി.ഐ വടകര ഏരിയാ സെക്രട്ടറി കെ.അബ്ദുല്‍ ലിനീഷ് പ്രതിഷേധ പരിപാടി ഉല്‍ഘാടനം ചെയ്തു.

വി. പി. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.സിബി ,കെ.ഭാസ്‌കരന്‍ ,സി.സുഗതന്‍ ,കെ. രവീന്ദ്രന്‍, കെ.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read