ചുരമിറങ്ങി സുബൈര്‍ വന്നത് മരണകയത്തിലേക്ക്

By | Wednesday January 11th, 2017

SHARE NEWS

കുറ്റ്യാടി: കാലവര്‍ഷം വന്നാലും വരള്‍ച്ച വന്നാലും കുറ്റ്യാടിപുഴ എന്നും രൗദ്രഭാവത്തിലാണ്. പുഴയുടെ ആഴത്തെക്കുറിച്ചും ചതിക്കുഴികളെ കുറിച്ചും അറിയാത്തവരുടെ ജീവനുകളാണ് ഓരോ വര്‍ഷവും അപഹരിയ്ക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ആറ് യുവാക്കളുടെ ജീവന്‍ കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കടന്തറപ്പുഴ അപഹരിച്ചു. ഞെട്ടലുമാറാതെ കുറ്റ്യാടി മേഖല വീര്‍പ്പടക്കലുകളും, തേങ്ങലുകളും അവസാനിക്കുന്നതിന് മുമ്പാണ് വയനാട് സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവന്‍ കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ മണ്ണൂര്‍ത്താഴപ്പുഴ അപഹരിച്ചത്.

വെള്ളമുണ്ട ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി സുബൈര്‍ (15) ഇന്നലെ രാവിലെയാണ് വയനാട്ടില്‍ നിന്നും മണ്ണൂരിലെ സഹോദരിയുടെ വാടകവീട്ടില്‍ ഭക്ഷണ സാധനങ്ങളുമായി വിരുന്നെത്തിയത്. വൈകിട്ട് സഹോദരിപുത്രന്‍ സയ്യിദ് മുഹമ്മദി (13) നോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഇരുവരും പാറക്കെട്ടിനിടയിലെ കയത്തില്‍ അകപ്പെട്ട് മരണമടയുകയായിരുന്നു. സുബൈറിന്റെ സഹോദരി ഭര്‍ത്താവ് കുറ്റ്യാടിയിലെ ഇറച്ചി കടയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തൊഴിലാളിയാണ്. കഴിഞ്ഞ വര്‍ഷമാണ് അലിയും കുടുംബവും കുറ്റ്യാടിയില്‍ വാടകയ്ക്ക് താമസിച്ച് തുടങ്ങിയത് . കുറ്റ്യാടി പുഴയിലെ ചതിക്കുഴികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കുട്ടികള്‍ വൈകിട്ടോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുട്ടികളുടെ മരണ വിവരമറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിയിരുന്നത്.

Tags: , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read