കൈനാട്ടിയിലെ കുഴല്‍പ്പണ വേട്ട പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ്ിന് കൈമാറും ; പണം കടത്തിയത് മൈസൂരില്‍ നിന്ന്

By news desk | Wednesday June 13th, 2018

SHARE NEWS

വടകര: വടകരയില്‍ വന്‍ കുഴല്‍പ്പണവേട്ട . ഒരു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

വില്യാപ്പള്ളി സ്വദേശികളായ പെന്മേരി പറമ്പില്‍ വരിക്കോളി താഴെ കുനിയില്‍ ബഷീര്‍ (42), വണ്ണാന്റവിട കുനിയില്‍ വി കെ മന്‍സില്‍ ബദറുദീന്‍ (36), നീലിയത്ത് കുനി സെയ്ത്(34) എന്നിവരാണ് അറസ്റ്റിലായത്. യാതൊരു രേഖയുമില്ലാതെ കൊണ്ടു വരികയായിരുന്ന 89. 77 ലക്ഷത്തോളം രൂപയാണ് ഇന്ന് പുലര്‍ച്ചയോടെ പിടികൂടിയത്.

മൈസൂരില്‍ നിന്നും തലശ്ശേരി വഴി പണം കടത്തുകയായിരുന്നു സംഘത്തെ കൈനാട്ടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കാറിന്റെ രഹസ്യ അറയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുളാണ് പണമായി ഉണ്ടായിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. വടകര മേഖലയില്‍ ശക്തമായ കുഴല്‍പ്പണ ഇടപാ

വടകരയില്‍ വന്‍ കുഴല്‍പ്പണവേട്ട . ഒരു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

വില്യാപ്പള്ളി സ്വദേശികളായ പെന്മേരി പറമ്പില്‍ വരിക്കോളി താഴെ കുനിയില്‍ ബഷീര്‍ (42), വണ്ണാന്റവിട കുനിയില്‍ വി കെ മന്‍സില്‍ ബദറുദീന്‍ (36), നീലിയത്ത് കുനി സെയ്ത്(34) എന്നിവരാണ് nഅറസ്റ്റിലായത്. യാതൊരു രേഖയുമില്ലാതെ കൊണ്ടു വരികയായിരുന്ന 89. 77 ലക്ഷത്തോളം രൂപയാണ് ഇന്ന് പുലര്‍ച്ചയോടെ പിടികൂടിയത്.

മൈസൂരില്‍ നിന്നും തലശ്ശേരി വഴി പണം കടത്തുകയായിരുന്നു സംഘത്തെ കൈനാട്ടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കാറിന്റെ രഹസ്യ അറയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പണമായി ഉണ്ടായിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. വടകര മേഖലയില്‍ ശക്തമായ കുഴല്‍പ്പണ ഇടപാടിനെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. ഡിവൈഎസ്പിയുടെ ഷാഡോ പൊലീസും സി ഐയുടെ ക്രൈം സ്‌ക്വാഡും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

എഎസ് ഐമാരായ  സിഎച്ച് ഗംഗാധരന്‍, കെ പി രാജീവന്‍, സി പി ഒമാരായ ഷിനു, സിറാജ്, ഷാജി, അജേഷ്, പ്രദീപ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു . പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ്ിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read