ഓര്‍ക്കാട്ടേരിയില്‍ ലീഗ് നേതാവിന്റെ പാതിരാ ബോര്‍ഡ് നശിപ്പിക്കലിന്റെ കഥ; സമൂഹ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു

By news desk | Monday February 26th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരിയില്‍ ലീഗ് നേതാവ് നട്ടപ്പാതിരക്ക് ഫ്ഌക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ഓര്‍ക്കാട്ടേരി സ്വദേശിയും മുസ്ലീം ലീഗ് മണ്ഡലം ഭാരവാഹിയുമായ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി രംഗത്ത്. നേതാവിന്റെ പരിഹസിച്ച് ഉഗ്രന്‍ ഗ്രോളുകളാണ് ഫെയ്‌സ് ബുക്കിലും വാട്ട്‌സ് ആപ്പിലും വരുന്നത്.

ലീഗ് നേതാവ് എ വി അബൂബക്കര്‍ മൗലവിയെ ആദരിക്കുന്ന ചടങ്ങിന്റെ ബോര്‍ഡാണ് ഓര്‍ക്കാട്ടേരി ജുമാമസ്ജിദ് പരിസരത്ത് നിന്ന് ലീഗ് നേതാവ് എടുത്ത് മാറ്റിയത്. അര്‍ദ്ധരാത്രിയില്‍ മുഖംമൂടി അണിഞ്ഞെത്തിയ നേതാവ് ഫഌക്‌സ് ബോര്‍ഡ് അടിച്ചു തകര്‍ത്തനിന് ശേഷം പുറമ്പോക്കിലേക്ക് വലിച്ചെറിയുന്നു..പിറ്റേ ദിവസം ഞ്ാനെന്നും അറിയില്ലെന്ന് ഭാവത്തില്‍ പള്ളിലെത്തിയ നേതാവ് പ്രദേശത്തെ യൂത്ത് ലീഗ് നേതാവിന്റെ സഹായത്തോടെ പള്ളിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുന്നു.

എല്ലാം സമാധനമായെന്ന വിചാരത്തില്‍ നേതാവ് സ്ഥലം വിടുന്നു. എന്നാല്‍ ഫഌക്‌സ് ബോര്‍്ഡ് നശിപ്പിച്ചത് ആരെന്ന് അറിയാന്‍ പള്ളിയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ രാത്രി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ സഹഭാരവാഹികളില്‍ സംശയം ജനിച്ചു. പിന്നീട് റിക്കവറി സംവിധാനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പുനസ്ഥാപിച്ചതോടെ നേതാവിന്റെ തനിനിറം തുറന്നു കാട്ടി.

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കുറിപ്പ്

ബഹു.. എ.വി അബൂബക്കര്‍ മൗലവി.മത സാമുഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വം. മുസ്ലിം ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷന്‍. മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൂടിയായകാര്‍ത്തികപ്പള്ളിപ്പള്ളി മദ്രസയില്‍ 50 വര്‍ഷമായി സേവനം ചെയ്യുന്ന അധ്യാപകന്‍. നിലവില്‍ സദര്‍ മുഅല്ലിം. ഏറാമല പഞ്ചായത്ത്. വടകര മണ്ഡലം .താലൂക്ക് അടിസ്ഥനത്തില്‍ മദ്രസാ മഹല്ല് കോഡിനേഷനില്‍ നിരവധി മുഖ്യ ഭാരവാഹി സ്ഥാനങ്ങള്‍ വഹിച്ചു വരുന്ന വ്യക്തിത്വം… ചെറുപ്പകാലം മുതല്‍ മുസ്ലിം ലീഗിനും സമുദായത്തിനും വേണ്ടി വിശ്രമമില്ലാത്ത ജീവിതം.. എ.വി എന്ന രണ്ടക്ഷരം കൊണ്ട് അറിയപ്പെടുന്ന ജീവിച്ചിരിക്കുന്ന ഏവര്‍ക്കുമുള്ള രാഷ്ട്രീയ ഗുരു .അനേകം ശിഷ്യന്‍മാരുള്ള മതാധ്യപകന്‍. അറബിക്ക് മാഷ് എന്ന ജാതി മത ഭേദമന്യ വിളിക്കുന്ന അപൂര്‍വ്വ വ്യക്ത്യത്വം…… ഇദ്ദേഹത്തിന് 50 വര്‍ഷം എളങ്ങോളി മദ്രസയില്‍ സേവനമനുഷ്ഠിച്ചതിന് നമ്മുടെ നാടും മഹല്ലും മദ്രസാ കമ്മിറ്റിയും സംയുക്തമായി ആദരിക്കാന്‍ തീരുമാനിക്കുന്നു…അതിന്റെ പ്രചരണ ബോര്‍ഡ് ഓര്‍ക്കാട്ടേരി ജുമാ മസ്ജിദിന് സമീപം സ്ഥാപിക്കുന്നു.
അര്‍ദ്ധരാത്രി മുസ്ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഒരു ഭീകരനെ പോലെ മുഖം മറച്ച് വന്ന് ആ പ്രചരണ ഫ്‌ളക്‌സ് അടിച്ച് തകര്‍ത്ത് പള്ളിയുടെ പുറം പോക്കിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ആ പള്ളിയുടെ തന്നെ സിസിടിവിയില്‍ പതിയുന്നു…. കൃത്യം നിര്‍വഹിച്ചതിന് ശേഷം കാലത്ത് അന്യ മഹല്ലിന്റെ പള്ളിയുടെ റൂമില്‍ സ്താപിച്ച ഹാര്‍ഡ് ഡിസിക്കില്‍ നിന്നും ഇവന്‍ നേരിട്ട് വന്ന് ( കൂടെ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി) യേയും കൂട്ടി മായ്ച്ച് കളയുന്നു…. ഇതല്ലാം കാണുവാന്‍ മുകളില്‍ റബ്ബ് ഉണ്ടെന്ന ബോധം പോലും ഇല്ലാത്ത ഈ പകല്‍ മാന്യന്റെ സത്യം വിളിച്ച് പറയുന്ന ദൃശ്യമാണ് നിങ്ങള്‍ ഇവിടെ കണ്ട് കൊണ്ടിരിക്കുന്നത്… നിസ്വാര്‍ദ്ധരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവനെ എങ്ങനെ നേതാവായി അംഗീകരിക്കും…. വടകര മണ്ഡലം ലീഗ് സിക്കട്രി സ്താനത്ത് ഒരു മണിക്കൂര്‍ പോലും തുടരാന്‍ ഇവന്ന് എന്തര്‍ഹത… മണ്ഡലത്തിലേ 100 കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി നില്‍ക്കണോ.അല്ലങ്കില്‍ നാട്ടില്‍ നബിദിനവും ആദരിക്കല്‍ ചടങ്ങും ഒരു വര്‍ഗ്ഗീയ കലാപാ മാക്കി മാറ്റി മുതലെടുക്കാന്‍ ശ്രമിച്ച ഈ ക്രിമിനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണൊ… ലീഗ് നേത്രത്വം കണ്ണ് തുറന്ന് തീരുമാനിക്കട്ടെ.. ….ജനവികാരം മാനിക്കുമെന്ന് പ്രതീക്ഷക്കട്ടെ…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read