മലബാറിലെ ഫിഷിംഗ് മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തും : മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

By news desk | Saturday January 27th, 2018

SHARE NEWS

വടകര: മലബാറിലെ ഫിഷിംഗ് മേഖലയില്‍ അടിസ്ഥാനസൗകര്യം വികസനം ഉറപ്പ് വരുത്തുമെന്നും കോഴിക്കോട് ജില്ലയെ മേഖലയിലെ ഫിഷറീസ് ആസ്ഥാനമാക്കി  കൊണ്ടു വരുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മടപ്പള്ളി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
. 2.5 കോടി രുപ ചെലവില്‍ തീരദേശ കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. മൂന്നു കോടി രൂപ ചെലവില്‍ ഹയര്‍ സെക്കണ്ടറി ലാബ് കോംപ്ലക്‌സ്, ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read