ചിത്രകാരന്‍ മധു മടപ്പള്ളി ഓര്‍മ്മയായി

By news desk | Saturday February 17th, 2018

SHARE NEWS

വടകര: പ്രമുഖ ചിത്രകാരനും നാടക നടനും തിരുവങ്ങാട് ജി.എച്ച്.എസ്.എസിലെ ചിത്രകലാധ്യാപകനുമായ മധുമടപ്പള്ളി (54) നിര്യാതനായി. ചിത്രകലാധ്യാപകന്‍, സംവിധായകന്‍, സ്റ്റേജ് ഡിസൈനര്‍ എന്നീ നിലകളില്‍ വ്യക്തി മുദ്രപതിപ്പിച്ചു. ചിത്രകലാംരംഗത്തെ പ്രവര്‍ത്തനത്തിന് സി.ഡബ്‌ളു.ആര്‍.ഡി.എമ്മിന്റെ സംസ്ഥാന അവാര്‍ഡ്, ഇന്ത്യന്‍ ജൂനിയര്‍ ചേമ്പര്‍ അവാര്‍ഡ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്, മുതുകുളം അവാര്‍ഡ്, കൊച്ചിന്‍ കലാദര്‍പ്പണത്തിന്റെ`കലാരത്‌ന അവാര്‍ഡ് എന്നിവ നേടിയിരുന്നു. 1994 മുതല്‍ കേരളത്തിനകത്തും പുറത്തും നിരവധി എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചു. പിതാവ്: പരേതനായ ചാത്തു. മാതാവ്: ലക്ഷ്മി. ഭാര്യ: ജോളി എം. സുധന്‍ (ചിത്രകാരി, അധ്യാപിക ബ്രണ്ണന്‍ എച്ച്.എസ്.എസ് തലശേരി), മക്കള്‍: അല്ലി, അലീന. മരുമകന്‍: ആകാശ് കൊയിലാണ്ടി. സഹോദരങ്ങള്‍: രാധ, പ്രേമി, ഗീത.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read