തൊഴിലാളി ഐക്യം വിളിച്ചോതി വടകരയില്‍ മെയ്ദിന റാലികള്‍

By | Wednesday May 2nd, 2018

SHARE NEWS

വടകര: തൊഴിലാളി ഐക്യം വിളിച്ചോതി സിഐടിയു, എഐടിയുസി, എച്ച് എംഎസ്, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളുടേയും സര്‍വ്വീസ് സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ മെയ് ദിന റാലികള്‍ സംഘടിപ്പിച്ചു.

ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. . എഐടിയുസി നേതാവ് ആര്‍ സത്യന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി ശ്രീധരന്‍, വേണു കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു.

സിഐടിയു കുന്നുമ്മല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിനറാലിയും പൊതുസമ്മേളനവും കക്കട്ടില്‍ നടന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് അമ്പലകുളങ്ങരയില്‍ നിന്നും ആരംഭിച്ച റാലി സമാപിച്ചു. പൊതുസമ്മേളനം വി രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ ബഷീര്‍ മലപ്പുറം സംസാരിച്ചു.

സി ഐ ടി യു നാദാപുരം ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തില്‍ എടച്ചേരിയില്‍ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എടച്ചേരി സി പി ഐ എം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം തലായില്‍ സമാപിച്ചു.

ആയഞ്ചേരി:  എഐടിയുസി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മെയ്ദിന റാലി നടത്തി.ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉല്‍ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി രാജീവന്‍ അധ്യക്ഷത വഹിച്ചു.അജയ് ആ വള, കെ പി പവിത്രന്‍, സി വി കുഞ്ഞിരാമന്‍, പി കെ ചന്ദ്രന്‍ പ്രസംഗിച്ച .പ്രകടനത്തിന് ഒപി രാഘവന്‍, എംഎം മനോജ് കെ ചന്ദ്ര മോഹനന്‍, സി പി ദിനേശന്‍, കെ കെ സുലോചന, എ സന്തോഷ്, സുരേഷ് പാലയാട് നേതൃത്വം നല്‍കി

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read