ഇന്ന് വൈകിട്ട് വടകരയിലും കക്കട്ടിലും എടച്ചേരിയിലും മെയ് ദിന റാലികള്‍

By | Tuesday May 1st, 2018

SHARE NEWS
വടകര : സിഐടിയു, എഐടിയുസി, വർഗബഹുജന സംഘടനകളുടേയും സർവ്വീസ് സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ മെയ് ദിന റാലി ചൊവ്വാഴ്ച വടകരയിൽ നടക്കും.
പൊതുസമ്മേളനം വൈകിട്ട് 4.30 ന് പുതിയ ബസ്സ്റ്റാൻറ് പരിസരത്ത് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
എഐടിയിസി നേതാവ് ആർ സത്യൻ, സിഐടിയു ജില്ലാ സെക്രട്ടറി പി ശ്രീധരൻ എന്നിവർ സംസാരിക്കും.  റാലി പകൽ നാലിന് ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിക്കും
സിഐടിയു കുന്നുമ്മൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനറാലിയും പൊതുസമ്മേളനവും കക്കട്ടിൽ നടക്കും.
ചൊവ്വാഴ്ച വൈകീട്ട് നാലിന് അമ്പലകുളങ്ങരയിൽ നിന്നും റാലി ആരംഭിക്കും. തുടർന്ന് ചേരുന്ന സമ്മേളനം വി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും.  അഡ്വ. ഇ ബഷീർ മലപ്പുറം സംസാരിക്കും.
ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി സി ഐ ടി യു നാദാപുരം ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിലുള്ള മെയ് ദിന റാലിയും പൊതുസമ്മേളനവും തലായിൽജില്ല സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.
പ്രകടനം വൈകീട്ട് അഞ്ചിന് എടച്ചേരി സി പി ഐ എം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് തലായിൽ സമാപിക്കും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read