വൈറല്‍പ്പനി മയ്യന്നൂര്‍ സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു ; നിപ്പയെന്ന് സ്ഥിതീകരിച്ചിട്ടില്ല

By news desk | Friday May 25th, 2018

SHARE NEWS

വടകര: കടുത്ത പനിയെ തുടര്‍ന്ന് മയ്യന്നൂര്‍ സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ വ്യാ്‌ഴാഴ്ച വൈകീട്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നിപ്പ സ്ഥീതീകരിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് പേരാമ്പ്രയില്‍ മരണപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി അഭ്യൂമുണ്ട്. മയ്യന്നൂരില്‍ യുവാവിന് നിപ്പോ ബാധയെന്ന പേരില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്.

ആരും ടൗണില്‍ ഇറങ്ങരുതെന്നും പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരുത്തുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ആശങ്ക പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read