ലയണല്‍ മെസ്സിയുടെ കഥ ; കേട്ടാല്‍ ആരുമൊന്ന് ആരാധിച്ചു പോകും

By news desk | Tuesday June 5th, 2018

SHARE NEWS

2014 ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഫിഫ ഫുട്‌ബോള്‍ കീരീടം അര്‍ജന്റീന തിരികെ പിടിക്കുമോ ? റഷ്യയില്‍ ലോകകപ്പിനായി പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ മെസ്സിക്ക് നിര്‍ണായകം തന്നെ.

മറഡോണയും പെലെയും അലങ്കരിക്കുന്ന ഇതിഹാസ നിരയിലേക്കും മെസ്സിയും. ലോകത്താകമാനമുള്ള കോടാനുകോടി ആരാധാകര്‍ കാത്തിരിക്കുകയാണ്… സ്വപ്‌നത്തില്‍ വിശ്വാസമുണ്ടായിരുന്നില ജോര്‍ജ് ഹൊറാസിയോ മെസിക്ക്.

സ്റ്റീല്‍ ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയസ്വപ്‌നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്‌നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും…

തളര്‍ന്ന കാലുകളുമായി
മുന്നേറിയ പതിനാറുകാരന്‍
ലോക കപ്പ് കൊണ്ടു വരുമോ ?

ഓഫീസിലെ തൂപ്പുകാരി മേരിപക്ഷേ ബൈബിള്‍ കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും. നാലു മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ന്റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി . .. പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ…

ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്‍ജ്ജ് ഇമ ചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ..ഒരു ദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം ..അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു…

അങ്ങനെ 5 വയസ്സുള്ള ലയണല്‍ പന്ത് തട്ടി തുടങ്ങി. ..
അഞ്ചു വയസ്സുകാരന്‍ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. .എതിരാളികളെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി ലയണല്‍ വല കുലുക്കുമ്പോള്‍ അവനിലുള്ള ഭാവി കൂട്ടുക്കാര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു…അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദനമൂലം ലയണല്‍ പിടഞ്ഞു വീഴുന്നത. ആദ്യം ആരും വക വെച്ചില്ലെങ്കിലും പിന്നീട് വേദനസഹിക്കാതായപ്പോള്‍ ജോര്‍ജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട്‌പോയി..
ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടികാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്…രക്തയോട്ടമില്ല…ഓടിക്കളിക്കാന്‍ കഴിയില്ല. ..

ഇവന് വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്‍ പോവാതെ വീട്ടിലേക്ക് മടങ്ങി…ഡോക്ടറുടെ വാക്കുകള്‍ ഹൃദയഭേദകമായിരുന്നു …അപ്പോഴേക്കും ലയണല്‍ ഫുട്‌ബോളുമായി വേര്‍പിരിയാനാവത്ത അഗാധ പ്രണയത്തില്‍ ആയി കഴിഞ്ഞിരുന്നു.

വേദന വകവെക്കാതെ ആ 11 ക്കാരന്‍ പന്ത് തട്ടി. തീപാറും ഷോട്ടുകളും ഉതിര്‍ത്ത് ലയണല്‍ ഒരു സ്റ്റാര്‍ ആയി കഴിഞ്ഞിരുന്നു..റിവര്‍ പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം…
കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞേേപ്പള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി…

സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. .. നല്ല ചികിത്സ കിട്ടിയാല്‍ രോഗം മാറ്റാംഒരു മാസത്തെ ചികിത്സക്ക് പക്ഷേ പതിനായിരത്തോളം രൂപ വേണം.മാനേജര്‍ കൈ മലര്‍ത്തി. ..
വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും..എന്നാല്‍ ജോര്‍ജിനെ പിടിച്ച് കുലുക്കിയ് ലയണലിന്റെ രോഗത്തേക്കാള്‍ ഉപരി അവന്റെ ഫുട്‌ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു.. വേദനയില്‍ തളര്‍ന്നിരിക്കാന്‍ ലയണല്‍ തയ്യാറായിരുന്നില്ല…രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലെത്തി …
ജോര്‍ജ്ജിന്റെ ചില ബന്ധുക്കള്‍ സ്‌പെയിനിലുണ്ടായിരുന്നു.
വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്‌സാച്ച് നുവോ കാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു…ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി.
വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്കൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. പരിശീലനം 10 മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു അവന് പന്തിനെ ലാളിക്കാന്‍ തുടങ്ങി.
കൊച്ചു കൊച്ചു പാസുകള്‍ നല്‍കുമ്പോഴും പന്തില്‍ അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍ കണ്ട കാര്‍ലോസ് നിര്‍ദ്ദേശം നല്‍കി.

തന്റെ ഫുട്‌ബോള്‍ പരിശീലനം മുടങ്ങി പോകാതിരിക്കാന്‍ ലയണല്‍ അടുത്തുള്ള ചായകടയില്‍ ജോലിക്ക് കയറി. വേദനയില്‍ പകച്ചു നില്‍ക്കാന്‍ ലയണല്‍ തയ്യാറായിരുന്നില്ല. മറിച്ച് ഒരു ഫുട്‌ബോള്‍ കളിക്കാരാന്‍ ആകണമെന്ന ലയണലിന്റെ ദൃഡമായനിശ്ചയം അവനെ മുന്നോട്ട് നയിച്ചു. ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍, ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോ വേദന വീണ്ടും വന്നു. ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍. പിന്നെ ലയണല്‍ ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല.ഒരു വര്‍ഷം കൊണ്ട് എ ടീമില്‍… ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചു താരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ…
2003- 04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു. ആദ്യം ബി ടീമില്‍ , പിന്നെ എ ടീമില്‍..പിന്നെ ബാര്‍സ സീ ടിമില്‍ ശേഷം ബാര്‍സ എ ടീമില്‍.. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്‌പെയിനിലുടനീളം വാര്‍ത്തയായിരുന്നു… 2003നവംബര്‍ 16 ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു.
നാളെ നീ കളിക്കണം.
അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണല്‍ ഇറങ്ങുമ്പോള്‍ ആരും നീണ്ട മുടിയുള്ള 16 കാരനില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല …ചരിത്രം തിരുത്തി 16 ക്കാരന്‍ ലയണല്‍ മെസ്സി ബാര്‍സക്ക് വേണ്ടി പന്ത് തട്ടി . സ്പയ്‌നില്‍ ഫുട്‌ബോള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ലയണല്‍ സ്പയിനിന്റെ രാജ്യാന്തര ടീമില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചു. എന്നാല്‍ താന്‍ ജനിച്ചുവളര്‍ന്ന അര്‍ജെന്റിനയുടെ വെള്ളയും നീലയും കലര്‍ന്ന ആ കുപ്പായത്തില്‍ കളിയ്ക്കാന്‍ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണല്‍ ആ ഓഫര്‍ നിരസിച്ചു.
വൈകാതെ തന്നെ ലയണല്‍ അര്‍ജെന്റിന നാഷണല്‍ ടീമില്‍ അരങ്ങേറി. അണ്ടര്‍ 20 ലോകകപ്പോടെ ലയണല്‍ അരങ്ങേറ്റം ഗംഭീരമാക്കി . ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍ ഗോളുകള്‍ യഥേഷ്ടം. ബഹുമതികള്‍ ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പട്ടം. ഗെറ്റാഫെക്കെതിരെ പടുകൂറ്റന്‍മാരായ 6 പ്രതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണല്‍ ഗോള്‍ അടിച്ചപ്പോ ഫുട്‌ബോള്‍ ലോകം ഞെട്ടി… പ്രതിരോധത്തെ കീറി മുറിച്ച് ലയണല്‍ അന്ന് വല കുലുക്കിയപ്പോള്‍ ആ ഗോള്‍ ഫുട്‌ബോള്‍ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു…

ചിര വൈരികളായ റയല്‍മാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണല്‍ വരവറിയിച്ചു. .കളത്തില്‍ ഇറങ്ങിയാല്‍ സ്വാര്‍ഥത കാണിക്കാത്ത ചുരുക്കം ചില കളിക്കാരില്‍ മുന്‍നിരക്കാരനാണ് മെസ്സി…. എന്നും സ്വന്തം ടീമിലെ മറ്റുള്ളവര്‍ക്ക് പാസ് കൊടുത്ത് കളിപ്പിച്ചിട്ടെ ഉള്ളൂ,..
കളി കാണുന്നവന്റെ മനസ്സെന്നും നിറയിച്ചിട്ടെ ഉള്ളൂ,…. അതാണ് ലയണലിന്റെ വിജയം.

സച്ചിനെ പോലെ. അല്ലെങ്കില്‍ ജാവിയര്‍ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കിയവര്‍ കുറവാണ്. പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല. മെസ്സിയുടെ പേരില്‍ അര്‍ജെന്റിനയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്കള്‍ ഏറെയാണ്.
ഇനി ഇത് പോലെ ഒരു കളിക്കാരാന്‍ ഫുട്‌ബോള്‍ ലോകത്ത് ഉദയം ചെയ്യില്ല. അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്‍ജ്ജ്് ഉച്ചത്തില്‍ സംസാരിച്ചില്ല. പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്‌നമുണ്ട് . രാജ്യത്തിന് തന്റെ മകന് ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്.. ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്‌നം കാണുന്നു ….

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read