ഫാത്തിമ പുറത്ത്; ദുരൂഹത കിണറ്റില്‍ തന്നെ; ഇരുട്ടില്‍ തപ്പി പോലീസ്

By | Saturday November 8th, 2014

SHARE NEWS

fathimamissing

 

വടകര: മുയിപ്പോത്ത് പോലീസുകാരന്റെ ഉമ്മയെ മൂന്ന് ദിവസം കാണാതാവുകയും ഒടുവില്‍ പൊട്ടകിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങും എത്താതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഫാത്തിമ കിണറ്റില്‍ നിന്ന് പുറത്തെത്തിയെങ്കിലും ദുരൂഹത ഇപ്പോഴും കിണറ്റില്‍ തന്നെ. രണ്ടു ദിവസം പൊട്ടകിണറ്റില്‍ കഴിഞ്ഞു എന്ന് ഫാത്തിമ മജിസ്ട്രേറ്റിന് നല്‍കിയ മൊഴി കള്ളമാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നതല്ലെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര സിഐയും പറയുന്നു.

pathu 2 copy

അന്വേഷണത്തിന്റെ ഭാഗമായി പോലീസും നാട്ടുകാരും വെള്ളം വത്തിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു. ദുര്‍ഗന്ധം കാരണം അധികസമയം കിണറ്റില്‍ നില്‍ക്കാനായില്ല.  കോവണി ഇറക്കിയാണ് കിണറ്റില്‍ ഇറങ്ങിയത്. ഫാത്തിമ കിണറ്റില്‍ ചാടിയതാനെന്ന മൊഴിയും വിശ്വസനീയമല്ല.  ഇവര്‍ക്ക് പരിക്കൊന്നും ഉണ്ടായിട്ടില്ല.

കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് പോലീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം റൂറല്‍ എസ്പി ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച മാര്‍ച്ച് നിര്‍ത്തിവച്ചത്.  കുടുംബവഴക്കാണ് ഫാത്തിമയെ കിണറ്റില്‍ എത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഹവാല ഇടപാടാണ് സംഭവത്തിന്‌ പിന്നില്‍ എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മിറ്റി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read