ഒളിച്ചോടുന്നവരുടെ ശ്രദ്ധയിലേക്ക് : കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയ ആതിരയും കാമുകനും റിമാന്‍ഡില്‍, കാമുകനൊപ്പം ഒളിച്ചോടാന്‍ ആതിര സ്വീകരിച്ച്ത് വഴിവിട്ടരീതികള്‍…

By | Tuesday January 23rd, 2018

SHARE NEWS

കോഴിക്കോട് : മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവരെ ശ്രദ്ധയിലേക്ക്. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ കുറച്ചു കാലം അകത്ത് കിടക്കാം. താമരശ്ശേരിയില്‍ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും റിമാന്‍ഡിലായി. താമരശേരി മൂന്നാംതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര(24) എന്നിവരെയാണ് താമരശ്ശേരി ജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്റ്് ചെയ്തത്.
കുട്ടികളെ ഉപേക്ഷിക്കുന്നത് ഐപിസി 317 ആക്റ്റ് പ്രകാരവും ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നത് ഐപിസി 109 ആകറ്റ് പ്രകാരവും കുട്ടികളോട് കാട്ടുന്ന ക്രൂരതക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം 75 പ്രകാരവും ഇതിന് പ്രേരിപ്പിക്കുന്നത് ആകറ്റ് 87 പ്രകാരവുമാണ് താമരശ്ശേരിയിലെ കമിതാക്കള്‍ ശിക്ഷപ്പെട്ടത്. ഈ മാസം 10നാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവളി പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് മാനാഞ്ചിറക്ക് സമീപംവച്ചാണ് തിങ്ക്‌ഴ്്ച്ച പുലര്‍ച്ചെ രാത്രി കൊടുവള്ളി എസ്‌ഐ പ്രജീഷിന്റെ നേതൃത്വത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു. യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

കാമുകനോടൊപ്പം ഒളിച്ചോടാന്‍ ആതിര സ്വീരകരിച്ച വഴിവിട്ട രീതികള്‍ ഇപ്രകാരം. പ്രവാസിയുടെ ഭാര്യയായ എളേറ്റില്‍ പുതിയോട്ടില്‍ ആതിര വിവാഹശേഷവും മുന്‍ കാമുകനോടൊപ്പം പ്രണയം തുടരുകയായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. തുടര്‍ന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടര്‍ന്നു.

പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിന്‍ ആതിരയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഈ ബന്ധം അറിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read