വടകര മോഡല്‍ പോളി എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

By news desk | Wednesday May 16th, 2018

SHARE NEWS

വടകര: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോര്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ്(ഐ.എച്ച്.ആര്‍.ഡി)ന് കീഴിലുള്ള വടകര മോഡല്‍ പോളി ടെക്‌നിക് കോളേജില്‍ 201819
അധ്യയന വര്‍ഷത്തില്‍ നടത്തുന്ന വിവിധ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ നാലിന് വൈകീട്ട് 5 മണി വരെ WWW.ihrdmptc.org
എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.ഓണ്‍ ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകളും 200 രൂപയും സഹിതം ജൂണ്‍ 7 ന് വൈകീട്ട് 4മണിക്ക് മുന്‍പായി കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്.

എസ്.സി,എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ അടച്ചാല്‍ മതി.പ്രവേശന യോഗ്യതയും പ്രോസ്‌പെക്റ്റസും മറ്റു വിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
അപേക്ഷകര്‍ക്ക് കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഉണ്ടായിരിക്കും.വിശദ വിവരങ്ങള്‍ക്ക് 0496 2524920 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read