ശുഹൈബിന് കടത്താനാടിന്റെ യാത്രാമൊഴി : മോഹനന്‍ പാറക്കടവിന്റെ എഫ് ബി പോസ്റ്റ് വൈറലായി

By | Tuesday February 13th, 2018

SHARE NEWS

വടകര: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വേര്‍പാട് കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ക്കും തീരാദുഖമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഡിഡിസി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ഫെയ്‌സ് ബുക്കില്‍ രേഖപ്പടുത്തിയ കുറിപ്പ് വൈറലായി.

എഫ് ബി പോസ്റ്റ്
2017 ലെ  ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ശുഹൈബ് നാദാപുരത്തെത്തിയത്.  പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫിന്റെ കുടെയായിരുന്നു അത്. അന്ന് നാദാപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിന്റെ ഉദ്ഘാടകന്‍ സണ്ണി ജോസഫ് എം.എല്‍.എ ആയിരുന്നു.
ശബ്ദമടപ്പുള്ളതിനാല്‍ പ്രസംഗിക്കാനാവില്ലെന്നും ,ആരെങ്കിലും കുറച്ച് സമയം ആദ്യം പ്രസംഗിക്കട്ടെ എന്നായി എം എല്‍ എ കൂടെ വന്നത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് മനസ്സിലായതിനാല്‍ തല്‍ക്കാലം അദ്ദേഹത്തെ പ്രസംഗിപ്പിക്കാന്‍ തീരുമാനിച്ചു.
പേര് ചോദിച്ചപ്പോള്‍ ശുഹൈബെന്നാണെന്ന് പറഞ്ഞു.
ഉടനെ പ്രസംഗത്തിനായി ക്ഷണിക്കുകയും ചെയ്തു. കണ്ണൂര്‍ ശൈലിയിലുള്ള വീറുറ്റ പ്രസംഗം.
ഇരുപത് മിനുട്ട് നീണ്ടു.
പ്രസംഗം കഴിഞ്ഞ് സീറ്റിലിരുന്നപ്പോള്‍, അപ്രതീക്ഷിതമായി പ്രസംഗിക്കേണ്ടി വന്നതിന്റെ പരിഭവം പറഞ്ഞു
. ‘ കുഴപ്പമായോ’
എന്ന ആശങ്കയും പ്രസംഗം നന്നായി ,എന്ന് പറഞ്ഞപ്പോള്‍ കണ്ണുകളില്‍ തിളക്കം.
പിന്നീട്, നാദാപുരത്തെ രാഷ്ട്രീയത്തെ കുറിച്ചുള്ള കുറേ ചോദ്യങ്ങളും… കണ്ണൂരിലെയും നാദാപുരത്തേയും രാഷ്ട്രീയം സമാനമാണെന്ന് പറഞ്ഞപ്പോള്‍, കെ.സുധാകരനെ പോലെ ഒരു നേതാവ് ഇവിടെയും വേണമെന്നായി. ….
. അല്‍പ്പ സമയത്തെ സംസാരം കൊണ്ട് ശുഹൈബ് നാളത്തെ വാഗ്ധാനമാണെന്ന് തിരിച്ചറിഞ്ഞു. ഫോണ്‍ നമ്പര്‍ വാങ്ങി.. .
ആ തിരിച്ചറിവ്,,, ഭാവിയുടെ വാഗ്ധാനമാണെന്ന തിരിച്ചറിവ് അതായിരുന്നു,, അപകടം ചെയ്തത്,,
ശത്രുക്കള്‍ അപകടം മണത്തു,,, അവര്‍ കരുതിയിരുന്നു,, കൊല്ലാനുള്ള ഒരു പാതകവും അവന്‍ ചെയ്തില്ല,
…….
ഒരു കാരണവുമില്ലാതെ നിങ്ങളവനെ കൊന്നു തള്ളി,,,
അവന്റെ കഴിവുകളെ മാത്രം നിങ്ങള്‍ ഭയപ്പെട്ടു… ഇങ്ങനെ എത്ര പേരെ കൊന്നു തള്ളേണ്ടിവരും…….
പ്രിയ ശുഹൈബ് യാത്രാമൊഴി …..
ഹൃസ്വമായ ജീവിതത്തിനിടക്ക് നീ നാദാപുരത്തുമെത്തി.
എല്ലാ മവര്‍ കാണുന്നുണ്ടായിരുന്നു. കൊല്ലാനതുമൊരു കാരണമായേക്കാം… നിനക്കായി നാദാപുരം കേഴുന്നു..
നിന്റെ ബന്ധുക്കള്‍ക്ക് സഹിക്കാന്‍ ശക്തി നല്‍കട്ടെ…
എന്നും ഒരു നീറ്റലായി,ഒരു കനലായി നാദാപുരത്തുകാര്‍ക്കിടയിലും നീയുണ്ടാകും.

…….മോഹനന്‍ പാറക്കടവ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read