സിപിഎമ്മിന്റെ ബിജെപി വിരോധം തട്ടിപ്പാണെന്ന് കെഎം ഷാജി എംഎല്‍എ

By news desk | Tuesday February 20th, 2018

SHARE NEWS

വടകര: സിപിഎം അവകാശപ്പെടുന്ന ബിജെപി വിരോധം ശുദ്ധ തട്ടിപ്പാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ സിപിഎമ്മിന് കോണ്‍ഗ്രസ് വിരോധം മാത്രമാണ് കൈമുതലായി ഉളളത്. വെള്ളികുളങ്ങര ഇബ്രാഹിം ഹാജി അനുസ്മരണവും ശാഖാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് വരുന്ന സിപിഎം ഇപ്പോള്‍ മോദിയുമായി ചങ്ങാത്തത്തിലാണ്. കോണ്‍ഗ്രസിനെ പിന്നില്‍ കുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
സ്വാഗതസംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. സി കെ മൊയ്തു, പുത്തൂര്‍ അസീസ്, എന്നിവര്‍ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read