നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ ഇനി മാതൃകാ സ്റ്റേഷന്‍ ; എം.പി ഫണ്ടില്‍ നിന്ന് അരക്കോടി

By | Saturday August 4th, 2018

SHARE NEWS

വടകര: മുക്കാളി റെയില്‍വെ സ്റ്റേഷന് പിന്നാലെ നാദാപുരം റോഡ് റെയില്‍വെസ്റ്റേഷനും മാതൃകാ മൈനര്‍ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ തീരുമാനമായി. ഇതിനു വേണ്ടി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും അരകോടി രൂപ അനുവദിച്ചു.

പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനും
വേണ്ടിയായായിരിക്കും  ഫണ്ട്  വിനിയോഗിക്കുകയെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് സൊസൈറ്റി, മടപ്പള്ളി ഗവ.കോളേജുംഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും ആളുകള്‍ വന്നിറങ്ങുന്നത് ഇവിടെയാണ്.

നാദാപുരം റോഡ്റെയില്‍വെസ്റ്റേഷനില്‍ നിലവില്‍ എല്ലാ പാസഞ്ചര്‍ട്രെയിനുകള്‍ക്കും രണ്ട്എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സറ്റോപ്പുകള്‍ ഉണ്ട്. സ്റ്റേഷന്‍ നവീകരണപ്രവൃത്തികള്‍ക്ക് ജില്ലാകലക്ടറുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read