സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വടകരകാര്‍ക്ക് അഭിമാനിക്കാം മികച്ച ബാലതാരം നക്ഷത്ര വടകര

By news desk | Thursday March 8th, 2018

SHARE NEWS

വടകര: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ വടകരക്കാര്‍ക്ക് ഏറെ അഭിമാനിക്കാം. ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടത് വടകര സ്വദേശിനി നക്ഷത്ര വടകര.

ആദ്യ സിനിമയിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച നക്ഷത്ര മനോജ് എന്ന നക്ഷത്ര വടകര പിതാവിന്റെ കലാജീവിതം പിന്‍തുടരുകയായിരുന്നു. രക്ഷാധികാരി ബൈജു എന്ന സിനിമയിലെ വേഷമാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. നാടക പ്രവര്‍ത്തകനായ മനോജ് നക്ഷത്രയുടേയും സിന്ധുവിന്റെയും മകളാണ് നക്ഷത്ര. നക്ഷത്ര മനോജ് തന്റെ തൂലികാ നാമം മകള്‍ക്കായി നല്‍കുകയായിരുന്നു. നിരവധി ശ്രദ്ധേയമായ നാടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തിയ നക്ഷത്ര മനോജ് മകള്‍ നേടിയ പുരസ്‌കാര ലബ്ദ്ദിയുടെ നിറവിലാണ്. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം വര്‍ഷ പ്ലസ്ടു വിദ്യാര്‍ത്ഥിയായ നക്ഷത്രക്ക് പരീക്ഷാ വേളയില്‍ പുരസ്‌കാര വാര്‍ത്ത തേടിയെത്തിയത് മുന്നോട്ടുള്ള വിജയ കുതിപ്പിന് ആവേശം പകരുമെന്നുറപ്പാണ്. ബാലസംഘം മേഖലാ പ്രസിഡന്റായ നക്ഷത്ര വിദ്യാരംഗം കലാവേദി ഉള്‍പ്പെടെ നിരവധി കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍
മികച്ച സ്വഭാവ നടി: മോളി വത്സന്‍
മികച്ച ബാലതാരം: നക്ഷത്ര വടകര
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച ഗായകന്‍: ഷഹബാസ് അമന്‍ (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വിമാനം)
മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
മികച്ച തിരക്കഥ സജി പാഴൂര്‍ ( തൊണ്ടി മുതലും ദൃക്‌സാക്ഷിയും )
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read