നിപ്പ വൈറസ്: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധ തുടങ്ങി

By | Tuesday May 22nd, 2018

SHARE NEWS


കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന തുടങ്ങി.
കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണര്‍, പബ്ലിക് ടാപ്പുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലും പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ജ്യൂസ് കടകള്‍ തുടങ്ങി വെള്ളവും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും.

പഴകിയതും പക്ഷിമൃഗാദികള്‍ ഭക്ഷിച്ച് ബാക്കി വന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുന്ന പക്ഷം ആയത് ശാസ്ത്രീയമായി നശിപ്പിക്കുന്നതാണ്.

സ്‌ക്വാഡുകളുടെ സുഗമമായ നടത്തിപ്പിന് ജില്ലകളില്‍ ആവശ്യമായ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തപക്ഷം അടുത്തുള്ള ജില്ലകളില്‍ നിന്നും മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡുകളില്‍ നിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുതാണ്.

മലിനജലം യാതൊരു കാരണവശാലും ഭക്ഷ്യയോഗ്യമാക്കരുത്. പഴം, പച്ചക്കറി എന്നിവ കേടുവന്നതോ പക്ഷികളോ മറ്റു ജീവികളോ കടിച്ചതോ ഭക്ഷിച്ചതോ ആയവ ഉപയോഗിക്കരുത്. ജ്യൂസ് നിര്‍മ്മിക്കുന്നതിന് ഭക്ഷ്യയോഗ്യമായ പഴവര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.

കുടിവെള്ളം, പഴം, പച്ചക്കറികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍(ഇന്റലിജന്‍സ്),
കോഴിക്കോട് : 8943346197
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, കോഴിക്കോട്: 8943346191
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, വടകര സര്‍ക്കിള്‍ : 8943346563
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കുറ്റ്യാടി സര്‍ക്കിള്‍ : 9072639569
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, നാദാപുരം സര്‍ക്കിള്‍ : 8943346563
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, പേരാമ്പ്ര സര്‍ക്കിള്‍ : 8943346566
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍, കൊയിലാണ്ടി സര്‍ക്കിള്‍ : 8943346566

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read