നീപ്പാ ജാഗത്ര : തിരുവള്ളൂരില്‍ പരിശോധന ശക്തമാക്കി ; 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

By news desk | Friday June 1st, 2018

SHARE NEWS

വടകര: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരുവള്ളൂര്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി.

ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും,ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയില്‍ കോട്ടപ്പള്ളിയില്‍ മാഹി കനാലിലേക്ക് മാലിന്യം ഒഴുക്കിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോട്ടേജ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ചാനിയം കടവിലെ വീട് വൃത്തി ഹീനമായി കണ്ടെത്തിയതിനാല്‍ ഉടമയോടെ വിശദീകരണം തേടി.
തിരുവള്ളൂര്‍ ടൗണ്‍,തോടന്നൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍,ടീഷോപ്പ്,ബേക്കറി,ബേക്കറി കൂട്,കൂള്‍ബാര്‍,മല്‍സ്യ മാര്‍ക്കറ്റ്,ചിക്കന്‍ സ്റ്റാള്‍,മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വം പാലിക്കാത്ത 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

മലിന ജലം പുറത്തേക്ക് തള്ളുന്ന സ്ഥാപനങ്ങള്‍,കുടിവെള്ളം പരിശോധന നടത്താതെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

പരിശോധനയ്ക്ക് സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ:പി.കെ.ഉസ്മാന്‍, െഹല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.ശിവദാസന്‍, ജെ.എച്ച്.ഐ മാരായ ഏ.ടി.മൊയ്തി, എന്‍.അബ്ദുള്‍സലാം, ്രപസാദ്, നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read