വടകരയ്ക്ക് നോവായി ; മാതൃഭൂമി ലേഖകന്‍ എന്‍.എസ് ബിജുരാജിന്റെ വേര്‍പാട്

By | Wednesday July 18th, 2018

SHARE NEWS


വടകര : സൗഹൃദങ്ങളെ ഹൃദയം കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച ബിജുരാജി(49) ന്‍റെ വേര്‍പാട് വടകരയ്ക്ക് കണ്ണീരിന്‍റെ നോവായി. ഒന്നര വര്‍ഷത്തോളം മാതൃഭൂമി വടകര ബ്യുറോയില്‍ ചീഫ് റിപ്പോര്‍ട്ടറായി ജോലി ചെയ്ത ബിജുരാജ് എണ്ണിയാല്‍ ഒതുങ്ങാത്ത
സൗഹൃദ കണ്ണികള്‍ വിളക്കി ചേര്‍ത്തിരുന്നു .

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരിക്കെ  എന്‍.എസ് ബിജുരാജ് ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സംസ്ക്കാരം പിന്നീട് .

മാതൃഭൂമി പ്രാദേശിക ലേഖകന്‍മാരെ സജീവമാക്കി നിരവധി ജനകീയ വിഷയങ്ങള്‍ പരമ്പരകളായി ജന സമക്ഷം എത്തിക്കാന്‍
ബിജുവിന് കഴിഞ്ഞു .കടത്തനാട്ടില പാട്ടുകാരെ പരിജയ പ്പെടുത്തുന്ന മറ്റൊരു പരമ്പരയും ബിജുവിന്‍റെ തൂലികയില്‍ പിറന്നു .
1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, പറ്റ്‌നയിലും ചീഫ് കറസ്‌പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read