ഒഞ്ചിയത്ത് സിപിഎം വീണ്ടും പ്രതിരോധത്തിലോ ? സര്‍വ്വ കക്ഷി മാര്‍ച്ചില്‍ ആര്‍എംപി യുഡിഎഫിനൊപ്പം

By | Wednesday February 14th, 2018

SHARE NEWS

വടകര: ടി പി വധത്തിന് സമാനമായ സാഹചര്യമാണിപ്പോള്‍ ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലുമുള്ളതെന്നും കേരളീയ പൊതു സമൂഹം ഇടപെടണമെന്നുമുള്ള ആര്‍എംപി നേതാവ് കെ കെ രമയുടെ ആവശ്യം
കേരളീയ സമൂഹത്തിന്റെ മുന്നിലേക്ക്.
സംഘര്‍ഷത്തില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന സര്‍വ്വക്ഷി മാര്‍ച്ചില്‍ ആര്‍എംപി യുഡിഎഫ് കക്ഷികളോടൊപ്പം. ഭരണ കക്ഷിയായ സിപിഎമ്മിനും പൊലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചത്. സര്‍വ്വ കക്ഷി മാര്‍ച്ചില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ യുഡിഎഫ് കക്ഷികളോടൊപ്പം അണി നിരന്നത് സിപിഎം വിമതര്‍ക്ക് ഇടയിലും ആശയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ഭരണത്തിന്റെ തണലില്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എല്ലായ്‌പ്പോഴും അക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കരുതേണ്ട. ഇതിനെല്ലാം ജനങ്ങള്‍ പകരം ചോദിക്കും. സമാധാനത്തിന് വേണ്ടി ഞങ്ങള്‍ എന്നും നിലകൊള്ളുന്നത്. ആത്മസംയമനം പാലിക്കാനാണ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതെന്നും ഇത് ദൗര്‍ബല്യമായി കരുതരുതെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചവരെല്ലാം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നീതി പാലിക്കാത്ത് എടച്ചേരിയിലെ പൊലീസ് സ്റ്റേഷന്‍ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കെ കെ രമ പറഞ്ഞു. പൊലീസുകാര്‍ ശബളം നല്‍കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും പാര്‍ട്ടി ഓഫീസില്‍ നിന്ന് അല്ലെന്നും ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദീഖ് അഭിപ്രായപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മറച്ചു വെയ്ക്കാനാണ് മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അക്രമഴിച്ചു വിടുന്നതെന്ന് ജനപക്ഷ മുന്നണി ചെയര്‍മാന്‍ പി സി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.

അക്രമങ്ങള്‍ തുടര്‍ന്നാണ് പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാരിക്കുമെന്നും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിലെ നേതൃത്വം ഓര്‍ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി മുന്നറിയിപ്പ് നല്‍കി. കെ സി വേണുഗോപാല്‍, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ആര്‍എംപി നേതാക്കളായ എന്‍ വേണു , കെ പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read