ഓര്‍ക്കാട്ടേരിയില്‍ യൂത്ത് ലീഗ് റംസാന്‍ കിറ്റ് വിതരണം ചെയ്തു

By news desk | Monday May 28th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് സെല്‍ റംസാന്‍ കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ നിര്‍വഹിച്ചു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് എം.. ആര്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.

എം.കെ കുഞ്ഞബ്ദുള്ള മൗലവി പ്രാര്‍ത്ഥന നടത്തി. കെ.കെ അമ്മദ്, പി.പി ജാഫര്‍ ,എം.ഫൈസല്‍ , എ വി അബൂഭക്കര്‍ മൗലവി,കെ.ഇ ഇസ്മയില്‍ ,കല്ലേരി മുസ്ല ഹാജി,കെ.പി സുബൈര്‍ മാസ്റ്റര്‍ ,എം.കെ ഇസ്മയില്‍ ,ആസിഫ് ഒടിക്കുനി എന്നിവര്‍ സംസാരിച്ചു.

പി കെ റിലീഫ് സെല്‍ കോഡിനേറ്റര്‍ റിയാസ് കുനിയില്‍ സ്വാഗതവും ടൗണ്‍ യൂത്ത് ലീഗ് ട്രഷറര്‍ അമീര്‍ വളപ്പില്‍ നന്ദിയും പറഞ്ഞു.

പരിപാടിക്ക് ടൗണ്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ ജാഫര്‍ തിരുമുമ്പില്‍ ,ഹാരിസ് കല്ലാട്ട് കുനി ,ആഷിഖ് മാന്ത്രംമ്പള്ളി, മുഹമ്മദ് ഷിബില്‍ എം.പി എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read