അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ സിപിഎമ്മിന് തിരിച്ചടി നേരിടേണ്ടി വരും : പി കെ കുഞ്ഞാലിക്കുട്ടി

By news desk | Tuesday May 15th, 2018

SHARE NEWS

നാദാപുരം: അക്രമ രാഷ്ട്രീയം പൂര്‍ണമായി ഉപേക്ഷിക്കാന്‍ സിപിഎം തയാറായില്ലെങ്കില്‍ അവര്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി . കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് അസ്‌ലമിന്റെ ഉമ്മയ്ക്ക് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ലീഗ് സമ്മേളനവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാള്‍, ത്രിപുര, കേരളം ആയിരുന്നു സിപിഎമ്മിന്റെ സ്വാധീന കേന്ദ്രങ്ങള്‍. ബംഗാളും ത്രിപുരയും പോയി. കേരളം പോകാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താവോട്ട്മുക്കില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അസ്‌ലമിന്റെ ഉമ്മ സുബൈദയ്ക്കു കൈമാറി. മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവ് സി. സൂപ്പിയെ കുഞ്ഞാലിക്കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, വൈസ് പ്രസിഡന്റുമാരായ പി. അമ്മദ്, പി. ശാദുലി, സംസ്ഥാന സമിതി അംഗം സി.വി.എം. വാണിമേല്‍, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍, നിയോജക മണ്ഡലം ഭാരവാഹികളായ എന്‍.കെ. മൂസ, എം.പി. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read