പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ കെട്ടിട ശിലാസ്ഥാപനം 15ന്

By | Saturday August 11th, 2018

SHARE NEWS


വടകര:നാദാപുരം റോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു.

സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പാലിയേറ്റിവ് ക്ലിനിക്കും അനുബന്ധ യൂനിറ്റുകളും സജ്ജീകരിക്കുന്നതിനായി 60  ലക്ഷം രൂപാ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് വൈകീട്ട് മൂന്ന് മണിക്ക് തൊഴിൽ-എക്സ്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെട്ടിട ഫണ്ട് സ്വീകരണവും,പ്രോജക്റ്റ് സമർപ്പണവും ഇതോടൊപ്പം നടക്കും . ഒരു ഡോക്റ്ററും,ഒരു നേഴ്സും,  ഉള്‍പ്പെടെ
105ൽ പരം സന്നദ്ധ സേവകരും,വളണ്ടിയർ മാരും ഹോം കെയർ പ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകി വരുന്നു.

നിർദ്ധന രോഗികൾക്ക് പ്രതി മാസം ഭക്ഷണ കിറ്റും നൽകി വരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ പാലേരി പറമ്പത്ത് രമിത്തിന്റെ സ്മരണക്കായി പിതാവ് രവീന്ദ്രനാണ് കെട്ടിടം നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്.

ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.മുഖ്യാതിഥിയായിരിക്കും.

മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി,എം.എൽ.എ മാരായ സി.കെ.നാണു,പാറക്കൽ അബ്ദുള്ള,ജന പ്രതിനിധികൾ,രാഷ്ട്രീയ,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ രമേശൻ പാലേരി,ആർ.ഗോപാലൻ,കരിമ്പിൽ കുഞ്ഞികൃഷ്ണൻ,കെ.എം.സത്യൻ മാസ്റ്റർ,വേണു പൂന്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read