വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം ;വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് താക്കീത്

By | Wednesday January 11th, 2017

SHARE NEWS

വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ യുവാവ് ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. പീഡനത്തിനു ശേഷം യുവാവ് 60 രൂപ വീട്ടമ്മയുടെ മുഖത്ത് വലിച്ചെറിഞ്ഞെന്നും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാറശ്ശാല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെങ്കല്‍ പഞ്ചായത്തിലെ വ്ലാത്താങ്കരക്ക് സമീപമാണ് സംഭവം.

അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് യുവാവ് പോയത്. 16 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച വീട്ടമ്മ സമീപം താമസിക്കുന്ന മകളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ പിടികൂടാന്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കാവലിരുന്നു. രാത്രി 10 മണിയായപ്പോള്‍ യുവാവ് എത്തിയെങ്കിലും ആളുകളുണ്ടെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷണക്കേസില്‍ ജയിലിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്ബാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് സമീപവാസികള്‍ പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് വീട്ടിലത്തെിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു.

Tags: , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read