പെരുവാട്ടിന്‍ താഴെ കൂറ്റന്‍ മതില്‍ തകര്‍ന്നു വീണു ; ഭീതി വിട്ടുമാറാതെ 50 ഓളം കുടുംബങ്ങള്‍

By news desk | Thursday July 12th, 2018

SHARE NEWS

വടകര: ചോറോട് പഞ്ചായത്തിലെ പെരുവാട്ടിന്‍ താഴയില്‍ കൂറ്റന്‍ മതില്‍ തകര്‍ന്നു വീണു.  പ്രകാശ് കഫേയ്ക്ക് പിന്നിലെ കൊപ്ര കളത്തിന് ചുറ്റും കെട്ടി പൊക്കിയ കൂറ്റന്‍ മതിലിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു വീണത്.

ഇടുങ്ങിയ വഴിക്ക് ഇരു വശങ്ങളിലായി ഏഴു മീറ്ററോളം ഉയരത്തിലാണ് മതില്‍ നിര്‍മ്മിച്ചത്.ഇതിനെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ വര്‍ഷം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും,വടകര പോലീസിലും പരാതി നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്‍പതോളം വീട്ടുകാര്‍ സഞ്ചരിക്കുന്ന വഴിയാണിത്. ചെങ്കല്‍ കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ മതിലിന്റെ മറ്റു ഭാഗം കൂടി ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്.


അപകട ഭീഷണി ഉയര്‍ത്തുന്ന മതിലുകള്‍ പൊളിച്ചു മാറ്റി കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ഗ്രാമ പഞ്ചായത്തിനോടും,റവന്യൂ അധികൃതരോടും ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read