ഒളിവില്‍ പോകുന്നതിനു മുന്‍മ്പ് ബിബീഷ് ആത്മഹത്യ കുറിപ്പ് ഏഴുതി വെച്ചതായി വെളിപ്പെടുത്തല്‍

By | Saturday April 7th, 2018

SHARE NEWS


വടകര ∙മോര്‍ഫിങ്ങ്‌ കേസിലെ പ്രധാന പ്രതി ബിബീഷ്ഒളിവില്‍ പോക്കുന്നതിനു മുന്‍മ്പായി ഭാര്യക്ക്‌ ഫോണ്‍ കൈമാറുകയും ആത്മഹത്യക്ക് ഒരുങ്ങിയതായ് വെളിപെടുത്തല്‍ .ആത്മഹത്യ ചെയ്യാനായി നാടുവിട്ടെങ്കിലും ആ  ശ്രമം ഉപേക്ഷിച്ചത് തന്നെ കുടുക്കിയവരെ തുറന്നു കാട്ടാൻ വേണ്ടിയെന്ന് മോർഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് അന്വേഷണ സംഘത്തോട് പറഞ്ഞു . ആത്മഹത്യ ശ്രമം ഉപേക്ഷിച്ചതിന് ശേഷമാണ് ഇടുക്കിയിലെ ഒളി സങ്കേതത്തിലെത്തിയത്.

സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനും, സതീശനും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് വ്യക്തമായപ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയാണ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചതെന്നും ബിബീഷ് പൊലീസിനോടു പറഞ്ഞു. പുറമേരിയിൽ താൻ പുതിയ സ്റ്റുഡിയോ തുടങ്ങിയപ്പോൾ സതീശനും, ദിനേശനും തന്നോടു പകയായിരുന്നു. തനിക്കു നല്ലൊരു പണി തരുമെന്നും ഇരുവരും പറഞ്ഞിരുന്നു. തുടർന്ന് സ്റ്റുഡിയോയിലെ ഹാർഡ് ഡിസ്കിലുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ ഇവർ പുറത്തു വിടുകയായിരുന്നെന്നും ബിബീഷ് പറഞ്ഞു.

ഇടുക്കി വഴി തമിഴ്നാട്ടിലേക്കു കടന്ന് അവിടെ വല്ല ജോലിയും ചെയ്തു ജീവിക്കാനായിരുന്നു അവസാനം തീരുമാനിച്ചത്. പൊലീസ് പിന്നാലെ തന്നെയുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്നു. ഭാര്യവീട്ടുകാരുമായി ബന്ധപ്പെട്ട ചിലരെ പരിചയമുള്ളതു കൊണ്ടാണ് ഇടുക്കിയിലേക്കു പോയതെന്നും പ്രതി പറഞ്ഞു.

പ്രശ്നം പുറത്തായത് മെസഞ്ചർ വഴി കിട്ടിയ നഗ്നചിത്രത്തിന്റെ അടിസ്ഥാനത്തിൽ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read