പഞ്ചായത്തിന്റെ അനാസ്ഥ; ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ബാധ്യതയാവുന്നു.

By | Thursday June 15th, 2017

SHARE NEWS
വടകര: മണിയൂര്‍ പഞ്ചായത്തിലെ വീടുകളില്‍നിന്ന്  വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ബാധ്യതയാവുന്നു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി മാലിന്യം കൂടിക്കിടക്കുന്ന അവസ്ഥയാണ്.

കര്‍ണാടകയിലെ റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുസ്ഥലങ്ങളില്‍ നിന്നും വീടുകളില്‍നിന്നുമെല്ലാം പ്ലാസ്റ്റിക് ശേഖരണം നടന്നത്.എന്നാല്‍ ഇവയെല്ലാം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലെ റോഡരികിലും മറ്റും കൂട്ടിയിട്ടിട്ട് ആഴ്ചകളായി.

മുടപ്പിലാവില്‍ വെട്ടില്‍പീടിക, പതിയാരക്കര, മണിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്ലാസ്റ്റിക് കൂമ്പാരങ്ങളുണ്ട്. വെട്ടില്‍പ്പീടികയില്‍ ചൊവ്വാപ്പുഴ ശുചീകരി

പടരുന്ന സാഹചര്യത്തില്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആരോഗ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
മഴ പെയ്തതോടെ ഇവയില്‍ ചെളിയുംമണ്ണും നിറഞ്ഞുകഴിഞ്ഞു. മാത്രമല്ല രോഗങ്ങളും മറ്റുംപടരാനുള്ള സാഹചര്യവും ഉണ്ട്.എന്നാല്‍ രണ്ടാഴ്ചക്കകം നടപടി എടുക്കുമെന്ന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ എം.ജയപ്രഭ പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read