വിവാഹ വീട്ടിലെ സംഘര്‍ഷം; നാദാപുരത്ത് പൊലീസ് നിരപരാധിയായ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

By news desk | Tuesday March 13th, 2018

SHARE NEWS

നാദാപുരം: വിവാഹ വീട്ടില്‍ നടന്ന ഗാനമേളയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ സമാധാന ശ്രമം നടത്തിയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കക്കളംവെള്ളി മുള്ളന്റെവിടെ കണരാന്റെ മകന്റെ വിവാഹത്തിന്റെ തലേ ദിവസം( മാര്‍ച്ച് 11) നടന്ന ഗാനനമേളയുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം നടന്നിരുന്നു.

വരന്‍ രാഗേഷ്, അനുജന്‍ അപ്പു എന്ന റനീഷ് എന്നിവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. വിവാഹത്തിന് ശേഷം മാര്‍ച്ച് 12 ന് വൈകീട്ട് ഇരുപക്ഷവും വീണ്ടും കലഹിക്കുകയായിരുന്നു.

ആ സമയവും പ്രശ്‌നം ഒഴിവാക്കാന്‍ വേണ്ടി ശ്രമിച്ച റനീഷിനെ
(അപ്പു) പൊലീസ് സംഘര്‍ഷത്തിന്റെ പേരില്‍ നാദാപുരം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പൊലീസ് ആളെ മാറി പ്രതിയെ പിടിച്ചതാണ് നിരപരാധിയായ യുവാവിന് മര്‍ദ്ദനമേള്‍ക്കാന്‍ ഇടയായതെന്ന് ആരോപണമുണ്ട്.

നാദാപുരത്തെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read