പുനരധിവാസത്തിന് അവസരമൊരുക്കി വടകരയില്‍ പ്രവാസി ലീഗ് സംഗമം

By news desk | Monday May 14th, 2018

SHARE NEWS

വടകര: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ മേഖലയില്‍ സംരഭകത്വ കൂട്ടായ്മ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബിസിനസ് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ബിം) സംഘടിപ്പിച്ചു. നൂറുക്കണക്കിന് പ്രവാസി സംരംഭകര്‍ പങ്കെടുത്തു.

ജിസിസി നാടുകളില്‍ പൊതുമാപ്പിന്ന് കാത്തിരിക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേഗത കൂട്ടാന്‍ തൊഴിലവസരങ്ങളേറെയുള്ള വ്യത്യസ്ത മേഖലകളില്‍ സാന്നിദ്ധ്യം അറിയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നിക്ഷേപ സംഗമത്തില്‍ തീരുമാനമായി.

നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ അമ്പാടി ബാലന്‍ ചീഫ് കോര്‍ഡിനേറ്ററായി പതിനഞ്ചംഗ ക്രിയേറ്റീവ് മോണിറ്ററിംഗ് ഉപസമിതിക്ക് രൂപം നല്‍കി. പതിനായിരം വീതമുള്ള എ ക്ലാസ് ഓഹരി വിഹിതം ഒരു ലക്ഷം പ്രവാസികളില്‍ നിന്ന് സമാഹരിക്കാനും തീരുമാനമായി. കെ.പി ഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷ വഹിച്ചു.

പ്രഥമ നിക്ഷേപ സമാഹരണം ലത്തീഫ് കല്ലറക്കലില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് പ്രവാസി വ്യവസായി ബാലന്‍ നമ്പാടി ഉദ്ഘാടനം ചെയ്തു.
വിവിധ ഘട്ടങ്ങളില്‍ ആരംഭിക്കുന്ന നിര്‍മാണ പദ്ധതികളെ കുറിച്ച് എസ്.വി അബ്ദുല്ല. വിശദീകരിച്ചു.

സി ജി.നൗഷാദ്. ബിസ്‌നസ് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. കടത്തനാട്.ലേബര്‍ കോണ്‍ട്രാക്റ്റ് കൊഓപ്പറേറ്റീവ് സൊസൈറ്റി ടി വി.സുധീര്‍ കുമാര്‍, ഹുസൈന്‍ കമ്മന, ടി.വി ശ്രീധരന്‍, ജിതേഷ് ടി.പി, .ബഷിര്‍ അഹമദ് മേമുണ്ട, കാട്ടില്‍ അമ്മത് ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, മഞ്ചയില്‍ മുസ ഹാജി, ഷംസു കല്ലിങ്കല്‍, വി രമേശന്‍, പി.കുഞ്ഞലി ഹാജി, എം അബ്ദുല്‍ സലാം, മുനീര്‍ കുളങ്ങര സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read