റാഗിംഗിന്‍റെ രക്തസാക്ഷി…കന്നിനട സ്വദേശിനി അഷ്നാസ്; തോടന്നൂരില്‍ ഇന്ന്‍ സര്‍വകക്ഷി ഹര്‍ത്താല്‍

By | Saturday July 23rd, 2016

SHARE NEWS

ashnasവടകര : വടകര എം.എച്ച്.ഇ എസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് തോടന്നൂരില്‍ ഇന്ന് സര്‍വകക്ഷി ഹര്‍ത്താല്‍. വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെ ബാത്‌റൂമില്‍ തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അഷ്നാസ് (18)നെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ മനം നൊന്താണ് അഷ്നാസ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ബുധനാഴ്ച സീനിയര്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ അഷ്നാസിനെ ബാത്‌റൂമില്‍ പൂട്ടിയിട്ടെന്നും ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വടകര എം.എച്ച്.ഇ എസ് കോളേജില്‍ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയാണ് അഷ്നാസ്.സഹോദരങ്ങള്‍ : അര്‍ഫാത്ത്, അമ്രാസ്.

Tags: , , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read