പുഴയായി റോഡുകള്‍,…… കടകളിലും ഓഫീസുകളിലും വെള്ളം കയറി

By news desk | Thursday June 14th, 2018

SHARE NEWS

വടകര: ഇന്ന്് രാവിലെ മുതല്‍ പെയ്്ത കനത്ത മഴയില്‍ താലൂക്കിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിയിലായി. കനത്ത മഴ നാദാപുരം പഞ്ചായത്തിലാണ് ഏറ്റവും കൂതല്‍ ദുരിതം വിതച്ചത്.

ചേലക്കാട്, പയന്തോങ്ങ് , കക്കംവെള്ളി, കുമ്മങ്കോട്, കല്ലാച്ചി ടൗണ്‍ എന്നിവടങ്ങളിലെ താഴ്്ന്ന പ്രദേശങ്ങളില്‍ വെള്ളം വീടുകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

കക്കംവെള്ളി മുതല്‍ പുറമേരി ടൗണ്‍ വരെ വെള്ളം കയറിയിട്ടിട്ടുണ്ട്. കല്ലാച്ചിയിലെയും പുറമേരിയിലെയും മിക്ക കടകള്‍ അടച്ചിട്ടിരിക്കുകയാണ്. കല്ലാച്ചിയിലെ സിപിഐ(എം) നാദാപുരം ഏരിയാ കമ്മിറ്റി ഓഫീസിലും വെള്ളം കയറിയിരിക്കുകയാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read