രാമായണം നാടിന്റെ നേര്‍ വഴിക്കാവട്ടെ ; രാമായണം നേര്‍വായന പ്രകാശനം ചെയ്തു

By news desk | Tuesday March 27th, 2018

SHARE NEWS

വടകര: രാമായണത്തിന്റെ പൊരുളറിയാതെ അതിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് രാമായണം എന്ന ഇതിഹാസ കൃതിയോട് ചെയ്യുന്ന അനീതിയാണെന്ന് സി.കെ.നാണു എം എല്‍ എ അഭിപ്രായപ്പെട്ടു.കെ.കുഞ്ഞനന്തന്‍ നായര്‍ രചിച്ച രാമായണം നേര്‍വായന എന്ന പഠന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടയത്ത് ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു .ചടങ്ങില്‍ ഇരിങ്ങല്‍ കൃഷ്ണന്‍ രചിച്ച നിലാവ് വററുന്നു എന്ന കവിതാ സമാഹാരം കവി വീരാന്‍ കുട്ടി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളും യഥാക്രമം പുറന്തോടത്ത് ഗംഗാധരനും ഡോ.ശ്രീനിവാസനും ഏറ്റുവാങ്ങി.

സാംസ്‌ക്കാരിക പ്രവര്‍ത്തകനായ യു .ക ലാനാഥന്‍, പാവകളി ആചാര്യനായ ടി.പി.കുഞ്ഞിരാമന്‍, നാടന്‍ പാട്ടുകാരനായ നാണു പാട്ടുപുര .മാന്ത്രികനായ രാജീവ് മേമുണ്ട എന്നിവരെ നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

എത്സമ്മ ടീച്ചര്‍ മംഗളപത്രം വായിച്ചു. തുടര്‍ന്ന് നടന്ന എഴുത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട സെമിനാറില്‍ യു.കലാനാഥന്‍, ഗംഗന്‍ അഴീക്കോട്, ശശികുമാര്‍ പുറമേരി, ധനവെച്ചപുരം സുകുമാരന്‍,ഇരിങ്ങല്‍ കൃഷ്ണന്‍,സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read