രമിത്തിന് മുടങ്ങാതെ മരുന്ന് വേണം ..ചോര്‍ന്ന് ഒലിക്കാത്ത കൊച്ചു കൂരയും ; സുമനസ്സുകളുടെ കരുണ തേടി നിര്‍ധന കുടുംബം

By news desk | Friday April 27th, 2018

SHARE NEWS

വടകര: ജനിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് രമിത്തിന്റെ ജീവിത ദുരിതം. ഏതൊരു മനുഷ്യ സ്‌നേഹിയുടെ കരളയിലിപ്പിക്കുന്ന കഥയാണ് മേമുണ്ട പുല്ലാഞ്ഞിയില്‍ ശ്രീകുമാറിന്റെയും രതിയുടേയും മകനായ രമിത്തിന്റെ ജീവിതം. ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തലച്ചോറില്‍ പുഴുപ്പ് ബാധിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തല നീരു വെച്ച് തടിക്കാന്‍ തുടങ്ങി. 21 വര്‍ഷം കഴിഞ്ഞിട്ടും രോഗാവസ്ഥക്ക് വ്യത്യാസമില്ല.
വീടെന്നു വിളിക്കാനാകാത്ത ഒറ്റ മുറിയിലാണ് രമിത്തിന്റേയും കുടുംബത്തിന്റെയും താമസം. കിടന്ന കിടപ്പില്‍ ഒരിഞ്ച് മാറി കിടക്കാന്‍ പരസഹായം വേണം. കൂട്ടിന് അച്ഛനും അമ്മയും മാത്രം. പ്രാഥമിക കാര്യങ്ങള്‍ പൂര്‍ണ്ണമായും കിടന്ന കിടപ്പില്‍ ചെയ്യുന്ന അവസ്ഥയില്‍ മാതാപിതാക്കള്‍ക്ക് മകനെയും വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥ.

വേദനയും പഴപ്പും മാറാന്‍ വേണ്ടി ഡയമോക്‌സ് ഗുളികയാണ് അല്‍പ്പ ആശ്വാസം. ഒരു ദിവസം 500 രൂപയുടെ മരുന്ന് വേണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും മരുന്ന് മുടങ്ങാറുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. ഗുളിക വാങ്ങാന്‍ മരുന്നില്ലാതെ വരുമ്പോള്‍ രമിത്ത്് വേദന കൊണ്ട് വാവിട്ട് കരയുന്നു. ക്ഷയരോഗിയായ ശ്രീകുമാര്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ശസ്ത്രകിയ്ര നടത്തി അസുഖം ഭേദമാക്കാമെന്ന് ഡോക്ടമാര്‍ അഭിപ്രായപ്പെട്ടങ്കിലും സമാനമായ രോഗത്തിന് അടുത്തിടെ നടന്ന ശസ്ത്രക്രിയ പരാജയപ്പെട്ട്് രോഗി മരണപെട്ടതോടെ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ നടത്തി വരികയാണ്. തങ്ങളുടെ ഓമന മകന്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോയെന്നാണ് ഈ കുടുംബത്തിന്റെ ഏക ആശ്വാസം.
അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മഴക്കാലം തുടങ്ങുന്നതോടെ പകര്‍ച്ചവ്യാധികള്‍ രമത്തിന്റെ ദുരബല ശരീരത്തെ ആക്രമിക്കും. അസുഖം വന്നാല്‍ 35 കിലോ ഭാരമുള്ള തലയും ശുഷക്കിച്ച ഉടലമുള്ള രമിത്തിനെയും നെഞ്ചോട് ചേര്‍ത്ത് ക്ഷയരോഗിയായ ശ്രീകുമാര്‍ ആശുപത്രിയിലെത്തണം.

നാട്ടുകാരുടെ സഹായത്തോടെ പിരിച്ചെടുത്ത തുക ഉപയോഗിച്ച് വീട് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല.

രമിത്തിന്റെ ചികിത്സക്കായി നല്ലൊരു തുക വേണം. ഇതിനിടെയില്‍ വീട് നിര്‍മ്മാണം എങ്ങുമെത്താതെ പോവുകയാണ്.

രമിത്തിന്റെയും കുടുംബത്തെയും സഹായിക്കാനായി ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലും കനറാ ബാങ്ക് വടകര ശാഖയില്‍ അക്കൗണ്ടിലോ നേരിട്ടോ ധനസഹായം ചെയ്യാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: 0 753 108 103 662

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read