കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പോലീസിന് മുന്‍പില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍;പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന്‍ കോടതി

By | Wednesday December 21st, 2016

SHARE NEWS

കൂട്ടബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍. കോടതിയില്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടെ ആരോപണ വിധേയനായതിനാല്‍  വീഡിയോ ജഡ്ജിയെ കാണിക്കുകയായിരുന്നു.   പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ തന്റെ പേരില്ലെന്ന് കാണിക്കാനാണ് ഇയാള്‍ കോടതിയില്‍ വീഡിയോ പ്ലേ ചെയ്തത്. വീഡിയോ യൂട്യൂബില്‍ നിന്ന് കിട്ടിയതാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടി പോലീസിന് മുന്നില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍ വന്നത് നഗ്‌നമായ നിയമലംഘനമാണെന്ന് ഹസാരി കോടതി നിരീക്ഷിച്ചു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. പോസ്‌കോ നിയമപ്രകാരം മൊഴി നല്‍കുന്നത് റെക്കോഡ് ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ റെക്കോഡ് ചെയ്ത വീഡിയോ പുറത്തായത് പോലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

നവംബര്‍ മൂന്നാം തിയതിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നഗരത്തിലെ ഹോട്ടലില്‍ വെച്ച് പരിചരയാക്കാരനും അയാളുടെ കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read