അനര്‍ഹരെ കണ്ടത്തെല്‍; 204 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

By news desk | Thursday August 9th, 2018

SHARE NEWS

വടകര:റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടത്തെുന്നതിനായി നടത്തിയ പരിശോധനയില്‍ 204 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.

താലൂക്ക് സപ്ളെ ഓഫീസറുടെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ നാദാപുരം 56, വില്യാപ്പള്ളി 51, കുറ്റ്യാടി 52, വടകര 45 എന്നിങ്ങനെയാണ് പിടികൂടിയത്.

സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍, നാലു ചക്ര വാഹനം സ്വന്തമായുള്ളവര്‍,25000 രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ളവര്‍ എന്നിവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്.

അനര്‍ഹരായ കാര്‍ഡുടമകളെ കണ്ടത്തൊന്‍ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് വീടുകള്‍ കയറിയിറങ്ങി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ഇവരില്‍ നിന്നും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വില ഈടാക്കുന്നതുള്‍പ്പെടെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സപ്ളെഓഫീസര്‍ ടി.സലിം അറിയിച്ചു

.റേഷനിംങ് ഇന്‍സ്പെക്ടര്‍ന്മാരായ സജിത, കെ.ബീന,സ്ക്വാഡ് അംഗങ്ങളായ വൈശാഖ്,രാഗേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read