പാലോറ മാതയുടെ പിന്‍മുറക്കാര്‍ ഇവിടെയുണ്ട് ദുരിതാശ്വാസ നിധിയിലേക്ക് പശുക്കിടാവിനെ സംഭാവന ചെയ്ത് കര്‍ഷക തൊഴിലാളി കുടുംബം

By news desk | Monday August 27th, 2018

SHARE NEWS

>

വടകര: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  മുഖപത്രമായ  ദേശാഭിമാനിയുടെ വികസനത്തിന് വേണ്ടി കര്‍ഷക തൊഴിലാളിയായ പാലോറ മാത ആടിനെ സംഭാവന ചെയ്ത കഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പാര്‍ട്ടി പത്രത്തിന്റെ ചരിത്രം പറയുന്നു. ആ ചരിത്രം വീണ്ടും വടകരയില്‍ ആവര്‍ത്തിക്കുന്നു.

മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് പശുകിടാവിനെ സംഭവാന ചെയ്ത് കര്‍ഷക തൊഴിലാളി കുടുംബം. കുട്ടോത്ത് ബാങ്ക് റോഡിലെ  കോളോത്ത് സി കണ്ണനും ഭാര്യ രാധയുമാണ്  ജീവിത വരുമാനമായ രണ്ടര വയസ്സ് പ്രായമുള്ള പശുക്കിടാവിനെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

സിപിഎം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആര്‍.ബലറാം രാധയില്‍ നിന്നും പശു കിടാവിനെ ഏറ്റുവാങ്ങി. ചടങ്ങില്‍ ഒ.പി.ബാബു അധ്യക്ഷത വഹിച്ചു.

സിപിഎം മേമുണ്ട ലോക്കല്‍ സെക്രട്ടറി സി.യം ഷാജി, റിഷാദ്, കോണ്‍ഗ്രസ് നേതാവ് പി.ടി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കണ്ടിയില്‍ ശശി സ്വാഗതവും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read