കിഴക്കൻ മലയോരത്ത് പുഴകൾ വറ്റിവരളുന്നു; വടകരക്കാർക്ക് കുടിവെള്ളം മുട്ടുമോ?

By | Sunday September 16th, 2018

SHARE NEWS

വടകര: മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലുവാ പുഴയിലെ വെള്ളം കൊടും ചൂടിൽ വറ്റിവരളുന്നത് ആശങ്കക്കിടയാക്കുന്നു. ആഴ്ചകൾക്ക് മുമ്പ് കുത്തിയൊഴുകി സംഹാര താണ്ഡവമാടിയ പുഴയിലെ നീരൊഴുക്ക് ആരെയും അതിശയിപ്പിക്കും വിധം കുത്തനെ കുറയുകയുണ്ടായി. പുഴയിൽ എങ്ങും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പാറക്കൂട്ടങ്ങളും മണൽ കൂമ്പാരങ്ങളുമാണ്.

പുഴയെ ആശ്രയിച്ച് കിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. വെയിൽ കനക്കുന്നത്  ഇത്തരം കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തുലാവർഷ മഴ അന്യമാവുകയയാണെങ്കിൽ കടുത്ത ജല ദൗർലഭ്യതയിലേക്ക് നാടും നഗരവും പോകുമെന്ന സ്ഥിതിയാണ് മയ്യഴിയുടെ ഉൽഭവ കേന്ദ്രത്തിലെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നൽകുന്ന സൂചന.

വടകര നഗരത്തിലും കടലോര മേഖലയിലും കുടിവെള്ളമെത്തിക്കുന്ന വിഷ്ണുമംഗലം ബണ്ടിലും ജലം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്, ബണ്ടിന് താഴ്ന്ന ഭാഗങ്ങളിൽ പുഴയിലെ നീരൊഴുക്ക് തീരെ കുറവാണ്. പ്രളയജലം കവിഞ്ഞൊഴുകിയ മഞ്ചേരി പാലം, പുളിയാവ് പാലം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നീരൊഴുക്ക് നന്നേ കുറവാണ്.

മയ്യഴി പുഴയുടെ വിലങ്ങാട് ഭാഗത്തെ കൈവഴി തോടുകളിൽ നിന്ന് നേരിയ തോതിലാണ് വെള്ളമൊഴുകുന്നത്. കഴിഞ്ഞ വേനലിൽ കൊടും ചൂടിലും ഇത്തരം അരുവികളിലുടെ യേ ഥേഷ്ടം വെള്ളം ഒഴുകിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...