ആര്‍എംപി(ഐ) യുഡിഎഫിലേക്കോ ? മാര്‍ച്ച് ഒന്നിന് ഓര്‍ക്കാട്ടേരിയില്‍ ജനകീയ പ്രതിരോധ സംഗമം

By | Tuesday February 27th, 2018

SHARE NEWS

വടകര: ആര്‍എംപി(ഐ) യുഡിഎഫിലേക്കെന്ന സൂചന നല്‍കി സിപിഎമ്മിനെതിരെ യുഡിഎഫുമായി വേദി പങ്കിടുന്നു. ഫെബ്രുവരി 11 ന് ശേഷമുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് മൂന്നാം തവണയാണ് ആര്‍എംപിയുടെ യുഡിഎഫുമായുള്ള പരസ്യ ബാന്ധവം. എടച്ചേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്, വടകരയില്‍ നടന്ന യുഡിഎഫിന്റെ കുത്തിയിരിപ്പ് സമരം, മാര്‍ച്ച് ഒന്നിന് ഓര്‍ക്കാട്ടേരിയില്‍ നടക്കാന്‍ പോകുന്ന ജനകീയ പ്രതിരോധ സംഗമം.

ആര്‍എംപിയുടെ യുഡിഎഫ് മുന്നണിലേക്കുള്ള പ്രവേശനം ഉറപ്പിച്ചെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. യുഡിഎഫ് ബാന്ധവത്തെ ചൊല്ലി വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പോകുമ്പോഴും ആര്‍എംപി നേതൃത്വം യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുകയാണ്.

മാര്‍ച്ച് ഒന്നിന് നടക്കാന്‍ പോകുന്ന ജനകീയ പ്രതിരോധ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും യുഡിഎഫും ആര്‍എംപി നേതൃത്വം ഒരുമിച്ച് തന്നെ. ഒഞ്ചിയം മേഖലയിലെ അക്രമങ്ങള്‍ക്കെതിരെ സംസ്ഥാന തലത്തില്‍ പ്രതിരോധനിര തീര്‍ക്കാന്‍ പ്രതിപക്ഷ നേതൃനിരയുടെ സഹായം അനിവാര്യമാണെന്ന് ആര്‍എംപി നേതൃത്വം കരുതുന്നു.


സിപിഎം അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എംപി പ്രവര്‍ത്തകരില്‍ ചെറിയൊരു വിഭാഗം ആര്‍എസ്എസിലേക്ക് ചേക്കേറുന്ന രാഷ്ട്രീയ സാഹചര്യം ഒഞ്ചിയത്ത് ഉടലെടുത്തിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം തുടരുന്ന ഫാസ്റ്റിസ്റ്റ് ഭീകരത ഉപയോഗപ്പെടുത്തി ബിജെപിയും ആര്‍എസ്എസും വളരുന്നത് പ്രതിരോധിക്കാനും ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താനും പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ .യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ആര്‍എംപി നേതൃത്വം ആവശ്യപ്പെട്ടുന്നു.

ഫലത്തില്‍ ഫാസ്റ്റിസ്റ്റ് കക്ഷിയായ ആര്‍എസ്എസിനെ നേരിടാന്‍ കോണ്‍ഗ്രസ് ബന്ധം കുഴപ്പമില്ലെന്ന് യെച്ചൂരിയന്‍ ലൈന്‍ മറുകെ പിടികെ പിടിക്കുകയാണ് ആര്‍എംപി(ഐ).
രാഷ്ട്രീയ എതിര്‍ ശബ്ദങ്ങളെ കായികമായി അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം ആസൂത്രിതമായി അക്രമ പരമ്പരകള്‍ അഴിച്ചുവിടുകയാണെന്നും രണ്ടാഴ്ച്ചക്കാലമായി ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയത്തും നടന്ന സംഘര്‍ഷങ്ങളിലായി ഒരു സിപിഎം പ്രവര്‍ത്തകനെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

 

ഓര്‍ക്കാട്ടേരിയില്‍ അക്രമം അരങ്ങേറുമ്പോള്‍ സംഭവ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തവരെയടക്കം സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ എടച്ചേരി സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ച് കൊണ്ടുപോയതായും ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.

മാര്‍ച്ച് ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രതിരോധ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യും.അബ്ദുറഹിമാന്‍ രണ്ടത്താണി, കല്‍പ്പറ്റ നാരായണന്‍,ചലച്ചിത്ര താരം മാമുക്കോയ,ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read