വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസനം;പി.ഡബ്ല്യൂ.ഡി.ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ റോഡ് നിർമ്മാണ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്

By | Monday May 14th, 2018

SHARE NEWS

വടകര:വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസന പ്രവർത്തനം പൂർത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് നിർമ്മാണ കമ്മറ്റി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുന്നു.

ഒൻപതു മീറ്ററിൽ റോഡ് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം വിട്ടു നൽകാൻ ഉടമകളിൽ നിന്നും സമ്മത പത്രം വാങ്ങി ജോലി ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയെങ്കിലും 2017 ജൂലൈ കാസർകോട്ട് സ്വദേശിയായ സ്വകാര്യ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തെങ്കിലും പഴയ റോഡ് പൊട്ടി പൊളിച്ചിട്ട് കാൽനട യാത്ര പോലും ദുഷ്ക്കരമായതായി റോഡ് നിർമ്മാണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

റോഡിനായി സ്ഥലം വിട്ടു നൽകിയവർക്ക് കമ്മറ്റിയുടെ ചിലവിൽ മതിൽ നിർമ്മിച്ച് നൽകാമെന്ന ഉറപ്പ് പാലിക്കാൻ പ്രവൃത്തി ആരംഭിക്കാത്തത് കാരണം കഴിയുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.മൂന്ന് കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്.

എന്നാൽ യോഗ്യതയില്ലാത്ത കരാറുകാരന് കരാർ നൽകിയതാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതെന്ന് ഇവർ ആരോപിച്ചു.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,കരാറുകാരനും തമ്മിലുള്ള ഒത്തു കളിയാണ് ഇപ്പോൾ നടക്കുന്നത്.

കരാറുകാരന്റെ നിലപാട് മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.മെയ് ഒൻപതിന് മുൻപായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയതല്ലാതെ റോഡ് പൊളിച്ചിട്ടതല്ലാതെ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് ഇവർ ആരോപിച്ചു.

നേരത്തെ സാമാന്യം നല്ല റോഡ് വികസനത്തിന്റെ പേരിൽ കുത്തി പൊളിച്ചിട്ടത് പ്രദേശത്തെ ജനങ്ങൾ റോഡ് കമ്മറ്റിക്കെതിരെ തിരിഞ്ഞിരിക്കയാണെന്നും,റോഡ് നിർമ്മാണം
പൂർത്തീകരിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പി.ഡബ്ള്യു.ഡി.ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

വാർത്താ സമ്മേളനത്തിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജയരാജൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
കിഴക്കയിൽ ഗോപാലൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കൊയിറ്റോടി ഗംഗാധരകുറുപ്പ്,ബാബു
പറമ്പത്ത്,കെ.കെ.കുമാരൻ,സി.പി.മഹമൂദ്,കെ.എം.അശോകൻ,ഒഞ്ചിയം ശിവശങ്കരൻ,പി.കെ.മഹമൂദ് എന്നിവർ പങ്കെടുത്തു.
പടം:കരാറുകാരൻ പൊട്ടി പൊളിച്ചിട്ട വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read