സഹൂറ ആത്മഹത്യക്കയ് ശ്രമിച്ചു; പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു

By news desk | Wednesday May 16th, 2018

SHARE NEWS

നാദാപുരം: പുറമേരി വെള്ളൂര്‍ റോഡിലെ കുളങ്ങരത്ത് കൈസിന്റെ ഭാര്യ സഹൂറ (35) ലക്ഷ്യമിട്ടത് മക്കളെ കൊന്ന് ജീവനൊടുക്കാന്‍ മൂത്ത മകള്‍ ഇ്ന്‍ഫാല്‍ മരിച്ചെങ്കിലും ഇളയ മകന്‍ അമാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ടു മക്കളെയും വീടിന്റെ മുകള്‍ നിലയിലെ ബാത്തൂ റൂമിലെ ബക്കറ്റില്‍ മുക്കി കൊല്ലാനായിരുന്നു ശ്രമം.

കൈതണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഫൂറയും അപകട നില തരണം ചെയ്തു.

വ്യാഴാഴ്ച നോമ്പ് തുടങ്ങുന്നതിനാല്‍ ദുബായില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കൈസ് നാട്ടിലെത്തിനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

നാദാപുരം താലൂക്ക് ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത സഹൂറയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read