കിളികള്‍ക്കും കുടിനീര്‍ നല്‍കാം…. വടകരയില്‍ പക്ഷിക്ക് കുടിനീര്‍ പദ്ധതിക്ക് തുടക്കമായി

By | Wednesday March 14th, 2018

SHARE NEWS

വടകര: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവി’ (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) ന്റെ പക്ഷിക്ക് കുടിനീര്‍ പദ്ധതിക്ക് വടകരയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ലക്ഷത്തോളം വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ സ്‌കൂളുകളിലും വീടുകള്‍ക്ക് സമീപത്ത് ഒരു പരന്ന പാത്രത്തില്‍ വെള്ളം വച്ച് ദിവസവും നിറച്ചു കൊടുക്കും .

ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം,മഴയാത്ര, ജീവജലം, ഒരു ക്ലാസ് ഒരു മരം, ഒരു വിദ്യാലയം ഒരു കാവ്, ഔഷധസസ്യ പൂങ്കാവനം,പൂമ്പാറ്റ പൂങ്കാവനം,മഷിപ്പേനയിലേക്ക് മടക്കം,ഹരിത തീര്‍ത്ഥാടനം, നക്ഷത്രനിരീക്ഷണം, പക്ഷിനിരീക്ഷണം,പുഴ സംരക്ഷണം, നാട്ടറിവ് ശേഖരണം,ഹരിത പ്രദര്‍ശനം, ഹ്രസ്വ ചലച്ചിത്ര നിര്‍മ്മാണം,പ്രകൃതി സഹവാസം, ജൈവകൃഷി,നാട്ടുമാവ് മഹോത്സവം,ജൈവവൈവിധ്യ കാമ്പസ് എന്നീ ഇരുപതിനങ്ങള്‍ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് സേവ്. ഈ ലക്ഷ്യങ്ങള്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലും പ്രാവര്‍ത്തികമാക്കാനാണ് സേവ് വിഭാവനം ചെയ്യുന്നത്.

ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് സ്‌കൂളുകളെ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആക്കി മാറ്റലാണ് പദ്ധതിയുടെ ലക്ഷ്യം.

പക്ഷിയ്ക്ക് കുടിനീര്‍ പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം തോടന്നൂര്‍ യു.പി. സ്‌കൂളില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ നിര്‍വഹിച്ചു. എന്‍.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സേവ് ജില്ലാ കോഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു.

ഷൗക്കത്തലി എരോത്ത്,അബ്ദുള്ള സല്‍മാന്‍, സി.കെ. മനോജ് കുമാര്‍, പി.പ്രദീപ് കുമാര്‍, ടി.എന്‍.കെ. നിഷ, കെ.പി. ജീവാനന്ദ്, അഭിന്‍.ആര്‍. ചന്ദ്ര പ്രസംഗിച്ചു.ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി പക്ഷിക്ക് കുടിനീര്‍ പരിപാടിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥിക്കും സ്‌കൂളിനും സ്വര്‍ണ്ണനാണയം ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ നല്‍കും. സമ്മാന പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് 9645119474 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read